എക്സിക്യൂട്ടീവ് സെഡാനുകളുടെ പദവി പുനര്‍ നിര്‍ണയിച്ചുകൊണ്ട് ഏഴാം തലമുറയിലെ ലെക്സസ് ഇ.എസ്. 300 എച്ച് ഇന്ത്യയിലെത്തി. കൂടുതല്‍ മികച്ച പുറംരൂപകല്‍പ്പനയും അത്യുന്നത ഡ്രൈവിങ് സൗകര്യങ്ങളും നല്‍കാനാവുന്ന പുതിയ ഷാസിയുമായാണ് പുതിയ ലെക്സസ് ഇ.എസിന്റെ നിര്‍മാണം.
2.5 ലിറ്റര്‍, നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ എന്നിവയുടെ ശക്തിയുമായി ലെക്സസ് ഹൈബ്രിഡ് ഡ്രൈവ് സംവിധാനത്തിന്റെ നാലാം തലമുറ കൂടിയാണ് ഹൈബ്രിഡ് ഇലക്ട്രിക് ഇ.എസ്. 300 എച്ച്. ഈ വിഭാഗം കാറുകളില്‍ കാണാത്തത്ര മികച്ച രൂപകല്‍പ്പനാ വൈഭവവും ഇവിടെ ദൃശ്യമാണ്. കെ. (ജിഎ-കെ) സംവിധാനത്തിലുള്ള ഏറ്റവും പുതിയ ആഗോള രൂപകല്‍പ്പനയാണ് പുതിയ ഇ 300 എച്ചിന്റെ ഏറ്റവും മികച്ച സവിശേഷത. രൂപകല്‍പ്പന ചെയ്യുന്നവര്‍ക്ക് അതുല്യമായ സ്വാതന്ത്ര്യമാണിതു നല്‍കുന്നത്. 998.6 മില്ലീ മീറ്റര്‍ ലെഗ് സ്പെയിസിന്റെ പിന്‍ബലത്തോടെ പിന്‍ സീറ്റിലിരിക്കുന്നവര്‍ക്കും ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇതില്‍ ലഭിക്കുന്നത്.
യൂറോ 6 മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഹൈബ്രിഡ് ഇലകട്രിക് സംവിധാനത്തിലാണിതു തയ്യാറാക്കിയിരിക്കുന്നത്. 180 കെഡബ്ലിയു ശേഷിയും ലിറ്ററിന് 22.37 കിലോമീറ്റര്‍ മൈലേജും 7 ഇഞ്ച് ഇന്‍സ്ട്രുമെന്റല്‍ പാനലും 454 ലിറ്റര്‍ കാര്‍ഗോ സ്പെയ്സും അടക്കമുള്ള സൗകര്യങ്ങളും ഇതിനെ എല്ലാ രംഗങ്ങളിലും വ്യത്യസ്തവും മികവുറ്റതുമാക്കുന്നു.
പുതിയ രൂപഭംഗി മുതല്‍ ഇന്റീരിയര്‍ വരെ എല്ലാ രംഗത്തും ആകര്‍ഷകമായാണിതെത്തുന്നതെന്ന് ലെക്സസ് ഇന്ത്യയുടെ പ്രസിഡന്റ് പി.ബി. വേണുഗോപാല്‍ പറഞ്ഞു. 59,13,000 രൂപ എന്ന എക്സ്ഷോറൂം വിലയിലാവും ലെക്സസ് ഇ 300 എച്ച് ഇന്ത്യ മുഴുവന്‍ ലഭ്യമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: