കുരങ്ങണി മലയിലെ കാട്ടുതീയില്‍ ആളുകള്‍ വെന്തു മരിച്ചപ്പോഴാണ് അത്തരം മരണത്തിന്റെ ഭീകരത അടുത്തകാലത്ത് നമ്മെ നടുക്കിയത്. പച്ച ജീവന് കത്തിക്കൊണ്ട് ഓടിനടക്കുന്ന ഭയാനകാവസ്ഥ ആലോചിക്കാന്‍പോലും വയ്യ. തമിഴ്നാട്ടിലെ തേനി ജില്ലയില്‍പ്പെട്ട കുരങ്ങണി മലയില്‍ അന്നുവെന്തില്ലാതായത് നിരവധി ജീവനുകളാണ്. വലിയൊരു പ്രദേശം മുഴുവനുമാണ് തീപടര്‍ന്നു കത്തിയത്.
ഇപ്പോഴിതാ ഗ്രീസില്‍ വന്‍കാട്ടുതീ പടര്‍ന്ന് 70ലധികം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഒട്ടനവധിപേര്‍ ഗുരുതരാവസ്ഥയിലും.ഇനിയും മരണ സംഖ്യ ഉയരാമെന്ന ഭീതിയുണ്ട്. ലോകരാഷ്ട്രങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് ഗ്രീസ്. ഗ്രീസിന്റെ തലസ്ഥാനമായ ഏതന്സിന് അടുത്തുള്ള മാത്തി റിസോര്‍ട്ട് പ്രദേശത്താണ് അനിയന്ത്രിതമായ കാട്ടുതീ പടര്‍ന്നു പിടിക്കുന്നത്. മാത്തി മുഴുവനായും ചാമ്പലായെന്നാണ് വാര്‍ത്തകള്‍.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പടര്‍ന്നുപിടിച്ച കാട്ടുതീ വീശിയടിച്ച കാറ്റില്‍ പിന്നേയും ആളിക്കത്തുകയാണ്. പൈന്‍കാടുകളാണ് ഇവയിലധികവും. സന്ദര്‍ശകരേയും റിസോര്‍ട്ടുകളേയും നൂറുകണക്കിന് വീടുകളേയും ഇതു ബാധിച്ചിരിക്കുകയാമെന്നാണ് റിപ്പോര്‍ട്ട്. ചൂടുകാലത്ത് ഇത്തരം കാട്ടുതീ ഉണ്ടാകാറുണ്ടെങ്കിലും പത്തുവര്‍ഷത്തിനിടയിലാണ് ഇത്തരം ദുരന്തം ഉണ്ടായിട്ടില്ല. 2007 ഇങ്ങനെയൊന്നുണ്ടായപ്പോള് കുറെപ്പേര് മരിച്ചിരുന്നു.വനസംരക്ഷണ പരാജയം, നിയമലംഘനം, സാമ്പത്തിക പരാധീനത എന്നിവയും കാട്ടുതീക്കു കാരണമാണെന്നു പറയുന്നു. ഇതു ഗ്രീസിന്റെ മാത്രം പ്രശ്നമല്ല, വനം എവിടെയുണ്ടോ അവിടെയെല്ലാം ഇതിതരം പ്രശ്നമുണ്ട്.
വര്‍ഷങ്ങളായി പിന്തുടരുന്ന സാമ്പത്തിക പ്രതിസന്ധി ഗ്രീസിനെ ഉലച്ചുകൊണ്ടിരിക്കുമ്പോഴാണ് അതിനുമീതെ തീദുരന്തം. ലോകത്തിന്റേയും പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയന്റേയും സഹായം അബ്യര്ഥിക്കുകയാണ് പ്രസിഡന്റ് അലക്സിസ് സിപ്രസ്. വാക്കുകള്‍ക്കതീതമായ ദുരന്തത്തിലൂടെ കടന്നുപോകുകയാണ് ഇന്നു ഗ്രീസ്. ഗ്രീസ് തേങ്ങുകയാണ്. ഇതാര്‍ക്കും കണ്ടില്ലെന്നു നടിക്കാനാവില്ല. സഹായിക്കാതിരിക്കാനുമാവില്ലെന്നാണ് സിപ്രസ് പറയുന്നത്. ഈ വാക്കുകളില്‍ അദ്ദേഹത്തിന്റെ കണ്ണീരുണ്ട്. സ്പെയിനും സൈപ്രസും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഇക്കാലത്ത് സ്പെയിനിലും പോര്‍ട്ടുഗലിലും കാട്ടുതീയുണ്ടായിരുന്നു. നൂറിലധികം പേരാണ് അന്നു പോര്‍ട്ടുഗലില്‍ മരിച്ചത്. സ്പെയിനിലും വന്‍ നഷ്ടമുണ്ടായി. എന്നാല്‍ അതിനനുസരിച്ചുള്ള സുരക്ഷ പോര്‍ട്ടുഗല്‍ പിന്നീടെടുക്കുകയുണ്ടായി. ഇത്തരം സുരക്ഷാവീഴ്ച്ചകള്‍ ഗ്രീസിലും ഉണ്ടായിട്ടുണ്ട്. കാട്ടുതീ ഉണ്ടാകുന്നതിന്റെ കാരണങ്ങളില്‍ 99 ശതമാനവും മനുഷ്യന്റെ ദുഷിച്ച ഇടപെടലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: