മഴക്കാലമെത്തിയാല്‍ അവതാളത്തിലാകുന്നത് കാല്പ്പാദങ്ങളാണ്. ചെളിവെള്ളത്തിലും ഈര്‍പ്പമുള്ള ഇടങ്ങിലൂടെയും സഞ്ചരിച്ച് പാദങ്ങളുടെ സൗന്ദര്യം ക്ഷയിച്ചിട്ടുണ്ടാകും. ഭംഗിയുള്ള കാല്പ്പാദങ്ങള് സ്ത്രീകളുടെ മാത്രമല്ല ഇന്ന് പുരുഷന്മാരുടെയും സ്വകാര്യ അഹങ്കാരമാണ്.
മഴക്കാലം പലപ്പോഴും പലതരം അലര്‍ജികളും ഫംഗസ് രോഗങ്ങളുമെല്ലാം പാദങ്ങള്‍ക്ക് സമ്മാനിക്കുന്നു. കൂട്ടത്തില്‍ ദുര്‍ഗന്ധവും. മഴക്കാലത്തും ദുര്‍ഗന്ധമില്ലാതെ, സുന്ദരമായി കാല്പ്പാദങ്ങളെ വയ്ക്കാനുള്ള ആറു വഴികളിതാ.
നനവില്ലാതെ സൂക്ഷിക്കുക
ഫംഗസ് ബാധ ഏല്‍ക്കാതിരിക്കാന്‍ ഏറ്റവും നല്ല ഉപായം പാദങ്ങള്‍ നനവില്ലാതെ സൂക്ഷിക്കുകയാണ്. നനവുള്ള കാല്പ്പാദങ്ങള്, സോക്സ്, ഷൂസ് എന്നിങ്ങനെ പാദം മുഴുവന്‍ വായുസഞ്ചാരമില്ലാതെ സൂക്ഷിക്കുന്നതരം ചെരിപ്പുകള്‍ അലര്‍ജികളും ദുര്‍ഗന്ധവും ക്ഷണിച്ചുവരുത്തും. നനവുതട്ടിയാല്‍ കാല്പ്പാദങ്ങള് തുടച്ച് എപ്പോഴും ഉണക്കി സൂക്ഷിക്കുക.
പാദം വൃത്തിയാക്കുക
ആഴ്ചയിലൊരിക്കല്‍ ഉപ്പും അല്പം ഷാമ്പുവും ചേര്‍ത്ത ഇളം ചൂടുവെള്ളത്തില്‍ കാല്പ്പാദങ്ങള് 15 മിനിറ്റ് മുക്കിവയ്ക്കുക. ഇത് ബാക്ടീരിയകളെ നശിപ്പിക്കുന്നതിന് ഉത്തമമാണ്. കൂടാതെ ചര്‍മ്മത്തെ സോഫ്റ്റാക്കുന്നു. പ്യൂമിക് സ്റ്റോണും ബ്രഷും ഉപയോഗിച്ച് കാല് ഉരച്ചുകഴുകി വൃത്തിയാക്കുക.
ഫൂട്ട് ക്രീം
കാല് വൃത്തിയാക്കിയതിനുശേഷം ഏതെങ്കിലും മോയിസ്ചറൈസിംഗ് ക്രീം കാല്പാദങ്ങളില് പുരട്ടുക. ഇത് ദൃഢമായിരിക്കുന്ന ചര്‍മ്മത്തെ മൃദുവാക്കാന്‍ ഉപകരിക്കുന്നു.
നാരങ്ങയുടെ ശക്തി
മഴക്കാലമായാലുള്ള കാല്‍പ്പാദങ്ങളിലെ ദുര്‍ഗന്ധം എല്ലാവരുടെയും പ്രശ്നമാണ്. ഇതിന് ഏറ്റവും നല്ല ഉപായം നാരങ്ങയാണ്. ആഴ്ചയില്‍ രണ്ടുവട്ടം ഇളംചൂടുവെള്ളത്തില്‍ നാരങ്ങനീര് അല്പം ചേര്‍ത്ത് കാല്പാദം മുക്കിവയ്ക്കുക. ദുര്‍ഗന്ധമില്ലാതാക്കുകയും ഈര്‍പ്പമില്ലാതെ സൂക്ഷിക്കാനും ഉത്തമം.
കാല്‍നഖങ്ങള്‍ വെട്ടി സൂക്ഷിക്കുക
നഖം വളര്‍ത്തുന്നവര്‍ ഏറെയാണ്. നഖങ്ങള്‍ നീട്ടിവളര്ത്താതെ വെട്ടിവൃത്തിയായി കാല്പ്പാദങ്ങളെ സ്വയം സംരക്ഷിക്കുക. നഖങ്ങള്‍ക്കിടയില്‍ അടിഞ്ഞുകൂടുന്ന പൊടിയും അഴുക്കും പലതരം അലര്‍ജികള്‍ക്ക് വഴിയൊരുക്കും.
യോജിച്ച പാദരക്ഷ
ഹീല്‍, സ്നീക്കേഴ്സ്, ഫ്ളിപ് ഫ്ളോപ്, സാന്ഡലുകള് എന്നിങ്ങനെ ഏതു മോഡലിലുള്ള പാദരക്ഷ ആയാലും വെള്ളം തങ്ങിനില്ക്കുന്നവയായിരിക്കരുത്. എളുപ്പം കഴുകി കളയാവുന്നതും പാദങ്ങള്‍ ഈര്‍പ്പമില്ലാതിരിക്കാന്‍ സഹായിക്കുന്നതുമായ പാദരക്ഷകള്‍ ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: