കൊച്ചി: ഇന്ത്യയിലെ ഒന്നാമത്തേതും ആഗോള തലത്തിലെ ഒന്പതാമത്തേതുമായ സെറാമിക്, വെര്‍ട്ടിഫൈഡ് ടൈലുകളുടെ നിര്‍മാതാക്കളായ കജാരിയ സെറാമിക്സ് ഗ്രെസ്റ്റോ പരമ്പരയിലുള്ള പുതിയ ടൈല്‍ ശ്രേണി അവതരിപ്പിച്ചു. നിലവിലെ 80 ഃ 80 സെന്റീമീറ്ററും 80 x 120 സെന്റീമീറ്ററും ഉള്ള സെറാമിക് എച്ച്ഡി ഫ്ളോര്‍ ടൈലുകളുടെ ശ്രേണിയില്‍ പുതിയ ഗ്രെസ്റ്റോ 60 ഃ 120 സെന്റീമീറ്റര്‍ സെറാമിക് എച്ച്ഡി ഫ്ളോര്‍ ടൈലുകളാണ് അവതരിപ്പിച്ചത്.
എച്ച്ഡി വ്യക്തത, കൂടുതല്‍ ശക്തി, സ്പാനിഷ് രൂപകല്‍പ്പന, സൂപ്പര്‍ ഫ്ളാറ്റ്നെസ് തുടങ്ങിയ സവിശേഷതകളാണ് പുതിയ ടൈലുകള്ക്കുള്ളത്. ഹൈ ഗ്ലോസു മുതല്‍ മാറ്റു വരെയുള്ള എട്ടു ഫിനിഷുകളിലാണ് പുതിയ ടൈലുകള്‍ എത്തുന്നത്. കജാരിയയുടെ എല്ലാ സെറാമിക്സ് വില്‍പ്പന കേന്ദ്രങ്ങളിലും പുതിയ ശ്രേണി ലഭ്യമാകും.
മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് നടി നേഹ ധുപിയ, കജാരിയ സിഎംഡി അശോക് കജാരിയ, ജെഎംഡി ചേതന്‍ കജാരിയ തുടങ്ങിയവര്‍ ചേര്‍ന്നാണ് പുതിയ ശ്രേണി അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: