വളരെ ചുരുങ്ങിയ ഫീസ് നിരക്കില്‍ നിലവാരമുള്ള നഴ്സിംഗ്, പാരാമെഡിക്കല്‍ ബിരുദപഠനത്തിന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ചണ്ഡിഗറിലെ പോസ്റ്റ് ഗ്രാഡുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (PGIMER) അവസരം നല്കുന്നു. 250 രൂപയാണ് വാര്‍ഷിക ട്യൂഷന് ഫീസ്. ബിഎസ്സി നഴ്സിംഗ് കോഴ്സില്‍ പഠിതാക്കള്‍ക്ക് 500 രൂപ വീതം പ്രതിമാസ സ്റ്റൈപ്പന്റുണ്ട്. കോഴ്സുകളില്‍ ദേശീയതലത്തില്‍ പ്രവേശനം നല്‍കും.
ബിഎസ്സി നഴ്സിംഗ് കോഴ്സില്‍ 93 സീറ്റുകളും ബിഎസ്സി പോസ്റ്റ്ബേസിക് നഴ്സിംഗ് കോഴ്സില്‍ 62 സീറ്റുകളും ബിഎസ്സി പാരാമെഡിക്കല്‍ കോഴ്സുകളില്‍ 98 സീറ്റുകളും ലഭ്യമാണ്.
നാലുവര്‍ഷത്തെ ബിഎസ്സി നഴ്സിംഗ് കോഴ്സില്‍ വനിതകള്‍ക്കാണ് പ്രവേശനം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായം 2018 സെപ്റ്റംബര്‍ ഒന്നിന് 17 നും 25 നും മധ്യേയാകണം.
അപേക്ഷാഫീസ് 1000 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 800 രൂപ. ശാരീരിക വൈകല്യമുള്ളവരെ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ ഓണ്‍ലൈനായി http://pgimer.edu.in- ല്‍ സമര്‍പ്പിക്കാം. ബിഎസ്സി നഴ്സിംഗ് കോഴ്സുകള്‍ക്ക് ജൂലൈ 8 വരെയും ബിഎസ്സി പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് ജൂലൈ 14 വരെയും അപേക്ഷകള്‍ സ്വീകരിക്കും.
എന്‍ട്രന്‍സ് ടെസ്റ്റ് യഥാക്രമം ഓഗസ്റ്റ് 12, 19 തീയതികളില്‍ ചണ്ഡിഗറില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ http://pgimer.edu.in- ല്‍ പ്രോസ്പെക്ടസുകളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: