കേന്ദ്രസര്‍ക്കാര്‍ ഈ ആഴ്ച എടുത്ത തീരുമാനങ്ങള്‍ ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. അതിലൊന്നാണ് ഓവര്‍ടൈം വേതന സമ്പ്രദായം റദ്ദാക്കിയത്. നിശ്ചിത ജീവനക്കാര്‍ക്കല്ലാതെ ഓവര്‍ടൈം നല്‍കേണ്ടതില്ലെന്ന തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്. സര്‍ക്കാര്‍ സര്‍വീസിലെ ഓപ്പറേഷന് വിഭാഗവും വ്യവസായ ശാലയിലെ ജീവനക്കാരും മാത്രമാണ് ഇനി ഓവര്‍ടൈമിന് അര്‍ഹരാവുക.
അവരുടെ പട്ടിക തയ്യാറാക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നിശ്ചിത ജോലിസമയം ഉഴപ്പിക്കളിക്കുന്ന വലിയൊരു വിഭാഗം ജീവനക്കാരുണ്ട്. ജോലിസമയം കഴിഞ്ഞ് ജോലിചെയ്തു എന്ന് വരുത്തി വേതനം വാങ്ങുന്നവര്‍ എല്ലാ വകുപ്പുകളിലുമുണ്ട്. കോടിക്കണക്കിന് രൂപയാണ് അധികജോലിയുടെ പേരുപറഞ്ഞ് ഖജനാവില്‍നിന്നും ചോരുന്നത്. കള്ളരേഖകളുണ്ടാക്കി പണംതട്ടുന്നവര്‍ പലരും താക്കോല്‍ സ്ഥാനത്തുള്ളവരായതിനാല് അതിന് തടയിടാന്‍ ഭരണകൂടങ്ങള്‍ ഒരുങ്ങാറില്ല.
അനധികൃതമായി പണം പറ്റുന്നവര്‍ക്ക് ഈ തീരുമാനം അപ്രിയമായേക്കാം. എന്നാല്‍ പൊതുപണം പാഴാക്കുന്നതില്‍ വ്യാകുലപ്പെടുന്നവര്‍ക്ക് സന്തോഷം പകരുന്നതാണിത്.
നിലവില്‍ അണ്ടര്‍സെക്രട്ടറി തസ്തികവരെയുള്ളവര്ക്കാണ് ഓവര്‍ടൈം വേതനം നല്‍കുന്നത്. മൂന്നുവര്‍ഷം മുന്‍പത്തെ കണക്കുപ്രകാരം അധികവേതനം നല്‍കേണ്ടിവന്നത് 1629 കോടി രൂപയാണ്. അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഇതിന് കടിഞ്ഞാണിടാന്‍ നിശ്ചയിച്ചത്. റെയില്‍വേ, പ്രതിരോധമന്ത്രാലയം എന്നിവയിലാണ് ഏറെയും അധികവേതനം നല്‍കേണ്ടിവന്നത്.
അത് യഥാക്രമം 782ഉം 733 കോടി രൂപയുമായിരുന്നു. ഏഴാം ശമ്പളകമ്മീഷന് നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്രസര്ക്കാരിത് നടപ്പാക്കിയത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍പുണ്ടായിരുന്ന 196 അലവന്‍സുകളില്‍ 52എണ്ണം എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പുവരുത്തിയ സര്‍ക്കാരായതിനാല്‍ ജീവനക്കാരില്‍ നിന്നും ഈ തീരുമാനത്തിന് കയ്യടി ലഭിക്കുമെന്ന് തീര്‍ച്ച.
എല്ലാ ലോക്സഭാ മണ്ഡലത്തിലും പാസ്പോര്‍ട്ട് ഓഫീസ് അനുവദിക്കാനുള്ള തീരുമാനവും ഒരുമാസം ജോലി ഇല്ലാതായാല്‍ പ്രൊവിഡന്റ് ഫണ്ടില്‍നിന്നും 75 ശതമാനം വരെ പിന്‍വലിക്കാനുള്ള തീരുമാനവും ശ്രദ്ധേയമാണ്. പാസ്പോര്‍ട്ട് ലഭിക്കാനുള്ള നടപടികളും ലഘൂകരിച്ചിട്ടുണ്ട്. രാജ്യത്തെവിടെനിന്നും പാസ്പോര്‍ട്ടിന് അപേക്ഷിക്കാം. എവിടെ നിന്ന് അപേക്ഷിച്ചാലും വിലാസം തെളിയിക്കുന്ന രേഖ അനിവാര്യമാണ്. അപേക്ഷ മൊബൈലിലൂടെ നല്കാന് പാസ്പോര്‍ട്ട് സേവാ ആപ്പ് പുറത്തിറക്കിയതും ജനങ്ങളുടെ കാത്തിരിപ്പും ദുരിതങ്ങളും ഒഴിവായിക്കിട്ടും.
ഒരുമാസം തൊഴിലില്ലാത്തവര്‍ക്ക് പിഎഫില്‍ ഫണ്ടുണ്ടെങ്കിലും അതില്‍നിന്നും പിന്‍വലിക്കാന്‍ മതിയായ കാരണം കാണിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഒഴിവായിക്കിട്ടുന്നത്. തൊഴിലില്ല എന്ന് രേഖമാത്രം സമര്‍പ്പിച്ചാല്‍ 75 ശതമാനവും ഇനി പിന്‍വലിക്കാന്‍ കഴിയും. ഇപിഎഫ് ഭരണസമിതിയാണ് ഈ തീരുമാനമെടുത്തത്. തുക മുഴുവന്‍ പിന്‍വലിച്ച് അംഗത്വം ഇല്ലാതാക്കാതിരിക്കാനാണ് 25 ശതമാനം നിലനിര്‍ത്തുന്നത്. വീണ്ടും ജോലി ലഭിക്കുമ്പോള്‍ ഈ അംഗത്വം പ്രയോഗിക്കാന്‍ കഴിയുമെന്ന ബോര്‍ഡിന്റെയും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ശ്ലാഘനീയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: