വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ വിവോ വി 9 യൂത്ത് യുവാക്കള്‍ക്കിടയില്‍ തരംഗമാകുന്നു. വിവോ വി 9 വിഭാഗത്തില്‍പ്പെട്ട ഏറ്റവും പുതിയ മോഡലാണ് വിവോ വി 9 യൂത്ത്.
6.3 ഇഞ്ച് ഫുള്‍വ്യൂ ഡിസ്പ്ലെയാണ് ഫോണിനുള്ളത്. ഫേഷ്യല്‍ റെക്കഗനീഷന്‍ സംവിധാനവും, ഫിംഗര്‍പ്രിന്റ് സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്ന ഫോണിന്റെ ക്യാമറ ശേഷിയും മികച്ചതാണ്.
16+2 എംപി ഇരട്ട പിന് ക്യാമറകളാണ് ഇതിലുള്ളത്. ഫേസ് ബ്യൂട്ടി സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ മികവുറ്റ സെല്‍ഫിയും പ്രദാനം ചെയ്യുന്നു. 16 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയാണ് ഇതിനുള്ളത്.
പ്രത്യേകമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഗെയിം മോഡാണ് മറ്റൊരു സവിശേഷത. പുതുതായി വികസിപ്പിച്ച ഒരു ഗെയിമിങ് കീബോര്‍ഡും ഫോണിലുണ്ട്. മൂന്നുവിരലുകള്‍ ഉപയോഗിച്ച് സ്ക്രീന്‍ രണ്ടായി വിഭജിക്കാനും കഴിയും. ഗെയിം മോഡിലായിരിക്കുമ്പോള്‍ സന്ദേശങ്ങളോ കോളുകളോ സംബന്ധിച്ചുള്ള അറിയിപ്പുകള് ഒന്നും തടസ്സപ്പെടാതെ ഉപയോഗിക്കുവാനും, ഗെയിമിനോടൊപ്പം ചാറ്റിങ് തുടരാനും സാധിക്കും.
8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചിരിക്കുന്ന ഫോണിന് ഒക്റ്റാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 450 എസ്ഒസി പ്രോസസ്സര്‍ ആണ് ശക്തിയേകുന്നത്. നാല് ജിബി റാമും, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യവുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് എക്സ്റ്റേണല്‍ സ്റ്റോറേജ് 256 ജിബി വരെ വര്‍ദ്ധിപ്പിക്കാനുമാകും. 3260 എംഎഎച്ചിന്റെ ബാറ്ററിയാണ് വിവോ വി 9 യൂത്തിന്റെ കരുത്ത്.
കറുപ്പ്, ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിന്റെ വിപണി വില 18,990 രൂപയാണ്. വിവോ വി 9 യൂത്ത് ഫോണുകള്‍ ഇപ്പോള്‍ കേരളത്തിലെ എല്ലാ റീട്ടയില്‍ ഷോപ്പുകളിലും, വിവോ ഇ സ്റ്റോര്‍, ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, പേടിയെം മാള്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്റ്റോറുകളിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: