കല്‍പ്പിത സര്‍വ്വകലാശാലയായ, തൃശൂര്‍ വള്ളത്തോള്‍ നഗറിലെ, കേരള കലാമണ്ഡലം നടത്തുന്ന ബിഎ ഡിഗ്രി കോഴ്സ് പ്രവേശനത്തിന് മേയ് 28 വരെ അപേക്ഷകള്‍ സ്വീകരിക്കും. പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 2018 ജൂണ്‍ ഒന്നിന് 23 വയസ് കവിയാന്‍ പാടില്ല.
ബിരുദ കോഴ്സില്‍ കഥകളിവേഷം വടക്കന്‍/തെക്കന്‍, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളി ചുട്ടി, മിഴാവ്, മൃദംഗം, തിമില (പ്രവേശനം ആണ്‍കുട്ടികള്‍ക്ക് മാത്രം); കൂടിയാട്ടം (പുരുഷ/സ്ത്രീ വേഷം), തുള്ളല്‍, കര്‍ണാടകസംഗീതം (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനമുണ്ട്), മോഹിനിയാട്ടം (പെണ്‍കുട്ടികള്‍ക്ക് മാത്രം) എന്നിവയിലൊന്ന് തെരഞ്ഞെടുത്ത് പഠിക്കാം.
അപേക്ഷാഫീസ് 300 രൂപ. എസ്സി/എസ്ടികാര്‍ക്ക് 100 രൂപ മതി. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ‘എ3’ പേപ്പറില്‍ ഡൗണ്‍ലോഡ് ചെയ്യാം. വെബ്സൈറ്റ്: ംംം.സമഹമാമിറമഹമാ.ീൃഴ. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം മേയ് 28 നകം ലഭിക്കത്തക്കവിധം രജിസ്ട്രാര്‍, കേരള കലാമണ്ഡലം, വള്ളത്തോള്‍ നഗര്‍, തൃശൂര്‍-679531 ല്‍ അയയ്ക്കണം. ജൂണ്‍ 6 ന് അഭിമുഖം നടത്തി പ്രവേശനം നല്‍കും. ക്ലാസുകള്‍ ജൂണ്‍ 18 ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.kalamandalam.org- ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: