-അമേതിയിലുള്ള (ഉത്തര്‍പ്രദേശ്) രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജിയുടെ എംടെക് പെട്രോളിയം, കെമിക്കല്‍ എന്‍ജിനീയറിങ്, ഡോക്ടറല്‍ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 12 വരെ. www.rgipt.ac.in.
-എന്‍ഐഎഫ്ടിയുടെ കണ്ണൂര്‍ ഉള്‍പ്പെടെ വിവിധ ക്യാമ്പുകളിലായി നടത്തുന്ന ബിഡെസ്, ബിഎഫ്ടെക് കോഴ്സുകളില്‍ രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മേയ് 24 വരെ. എന്‍ട്രന്‍സ് ടെസ്റ്റും ഇന്റര്‍വ്യൂവും മേയ് 27 ന് www.nift.ac.in.
-ഹൈദ്രബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്റ് ആന്റ് പഞ്ചായത്തിരാജ് നടത്തുന്ന റൂറല്‍ മാനേജ്മെന്റ് പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 15 വരെ. 50% മാര്‍ക്കില്‍ കുറയാത്ത ബിരുദവും പ്രാബല്യത്തിലുള്ള IIM-CAT/xAT/MAT/ATMA സ്കോറും നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്സി എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് ഡിഗ്രിക്ക് 45% മാര്‍ക്ക് മതി. www.nird.org.in/pgdrdm, .aspx
-തിരുവനന്തപുരത്തെ (ശ്രീകാര്യം) ലയോള കോളജില്‍ എംഎസ്ഡബ്ല്യു, എംഎ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് ഫുള്‍ടൈം കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ജൂണ്‍ 4 വരെ. എന്‍ട്രന്‍സ് പരീക്ഷ ജൂണ്‍ 20 ന്. www.loyolacollegekerala.edu.in/msw-mahrm-admission 2018.
-സംസ്ഥാനത്തെ ഗവണ്മെന്റ്/അംഗീകൃത പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇക്കൊല്ലം നടത്തുന്ന രണ്ട് വര്‍ഷത്തെ ഫുള്‍ടൈം നഴ്സറി ടീച്ചര്‍ എഡ്യുക്കേഷന്‍ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ജൂണ്‍ 30 വരെ. 45% മാര്‍ക്കില്‍ കുറയാത്ത പ്ലസ്ടുകാര്‍ക്ക് അപേക്ഷിക്കാം. ബിരുദക്കാര്‍ക്ക് മാര്‍ക്ക് പരിധി ബാധകമല്ല. അപേക്ഷ ഫോറം. ഡൗണ്‍ലോഡ്ചെയ്യാം. www.education.kerala.gov.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: