ന്യൂദല്‍ഹി: പരിചയ സമ്പന്നനായ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പ്രീമിയര്‍ ടീമായ ദല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായകസ്ഥാനം ഒഴിഞ്ഞു. ശ്രേയസ് അയ്യരാണ് ദല്‍ഹിയുടെ പുതിയ ക്യാപ്റ്റന്‍. ഈ സീസണില്‍ ദല്‍ഹിയുടെ തുടക്കം മോശമായ സാഹചര്യത്തിലാണ് ഗംഭീര്‍ നായകസ്ഥാനം ഒഴിയുന്നത്. ഇതുവരെ കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചിലും ദല്‍ഹി തോറ്റു.
രാജിവെയ്ക്കാനുള്ള തീരുമാനം ഞാന്‍ സ്വയമെടുത്തതാണ്. ടീമിനായി കാര്യമായ സംഭാവന നല്‍കാനായില്ല. പോയിന്റ് നിലിയില്‍ ടീം പിന്നിലായതിന് ഉത്തരവാദി താനാണ്. അതിനാല്‍ രാജിവയ്ക്കുകയാണെന്ന് ഗംഭീര്‍ പറഞ്ഞു.
ടീമിന്റെ ഉന്നമനം കണക്കിലെടുത്ത് നായകസ്ഥാനം ഒഴിഞ്ഞ ഗംഭീറിനെ ദല്‍ഹി കോച്ച് റിക്കി പോണ്ടിങ് അഭിനന്ദിച്ചു.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് തവണ കിരീടമണിയിച്ച നായകനായ ഗംഭീര്‍ ഇത്തവണ ദല്‍ഹിയിലേക്ക് ചേക്കേറുകയായിരുന്നു. പക്ഷെ ഗംഭീറിന് മികവ് കാട്ടാനായില്ല. ആറു മത്സരങ്ങളില്‍ 85 റണ്‍സേ നേടാനായുള്ളൂ.
എട്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ ടീം ശക്തമായി തിരിച്ചുവരുമെന്ന് പുതിയ നായകന് ശ്രേയസ് അയ്യര്‍ പറഞ്ഞു. പോയിന്റ് നിലയില്‍ ദല്‍ഹി എട്ടാം സ്ഥാനത്താണ്. മുംബൈ ഇന്ത്യന്സിനെക്കാള് തൊട്ടു പിന്നിലാണ് അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: