ഇസ്ലാമിക തീവ്രവാദികള്‍ രാജ്യത്താകമാനം അഴിഞ്ഞാടുമ്പോഴാണ് കാവി ഭീകരത എന്ന ഇല്ലാക്കഥ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. അതിന് രണ്ട് മൂന്ന് സ്ഫോടന പരമ്പരകളും സൃഷ്ടിച്ചു. അതിലൊന്നാണ് ഹൈദ്രാബാദിലെ മക്ക മസ്ജിദ് സഫോടനം. ഒന്‍പത് പേര് കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളാക്കപ്പെട്ടത് തികച്ചും നിരപരാധികളായ ഹിന്ദുക്കളാണ്. ഇസ്ലാമില്‍ മാത്രമല്ല ഹിന്ദുക്കളിലും ഭീകരവാദികളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സംഘടിത ശ്രമം തന്നെ യുപിഎ ഭരണത്തെ നയിച്ച കോണ്‍ഗ്രസ് നടത്തി. സ്വാമി അസിമാനന്ദയാണ് സ്ഫോടനങ്ങള്‍ക്ക് നേതൃത്വമെന്നും പ്രചരിപ്പിച്ചു.
2007ലാണ് ഈ സ്ഫോടനം നടന്നത്. അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. അന്നുതന്നെ കള്ളക്കഥയാണെന്ന് സകലര്‍ക്കും വ്യക്തമായതാണെങ്കിലും സര്‍ക്കാര്‍ സംവിധാനം കാവി ഭീകരത ആവര്‍ത്തിക്കുകയായിരുന്നു. ഒരു ദശകത്തിലധികം വിവാദത്തില്‍ കത്തിനിന്ന ആ കേസിന് ഒരു തെളിവും ഹാജരാക്കാനായില്ല. എല്ലാ പ്രതികളും കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിടുകയും ചെയ്തു. കസ്റ്റഡിയിലുള്ളപ്പോള്‍ സ്വാമി അസീമാനന്ദ കുറ്റം ഏറ്റുപറഞ്ഞു എന്ന് യുപിഎ സര്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ സ്വതന്ത്രമായി കാര്യങ്ങള്‍ വിശദീകരിക്കാനുള്ള അവസരങ്ങളിലെല്ലാം താനൊരു തെറ്റും ചെയ്തില്ലെന്നാണ് അസീമാനന്ദ പറഞ്ഞത്. കോടതിയെ അത് ബോധ്യപ്പെടുത്തുകയും ചെയ്തു.
കാവി ഭീകരതയുണ്ടെന്ന് ആക്ഷേപിച്ച കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഹിന്ദു ഭീകരതയെന്ന വാക്ക് കോണ്‍ഗ്രസ് കേസിന്റെ തുടക്കത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. യഥാര്‍ത്ഥ പ്രതികളായ മുസ്ലിം ഭീകരരെ ഒഴിവാക്കി രാഷ്ട്രീയനേട്ടത്തിനായി നിരപരാധികളായ ഹിന്ദു നേതാക്കളെ കേസില്‍ കുടുക്കുകയായിരുന്നു. ഇത് ശരിവെക്കുന്നതാണ് കോടതി വിധി.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് യുഎസ് അംബാസഡര്‍ ടിം റോമറുമായി രാഹുല്‍ നടത്തിയ സംഭാഷണങ്ങള്‍ നേരത്തെ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. ലക്ഷ്കര്‍ ഇ ത്വയ്ബയെക്കാള്‍ ഇന്ത്യക്ക് ഭീഷണി കാവി ഭീകരതയെന്നായിരുന്നു സംഭാഷണത്തില്‍ രാഹുല്‍ പറഞ്ഞത്. യുഎസ് അംബാസഡര്‍ക്ക് അയച്ച മുഴുവന്‍ ടെലഗ്രാം രേഖകളും പുറത്തുവന്നിട്ടുണ്ട്. ലക്ഷ്കര്‍ ഇ ത്വയ്ബക്ക് ഇന്ത്യയിലെ മുസ്ലിം സമുദായത്തിലെ ചിലരില്‍ നിന്നും സഹായം ലഭിക്കുന്നുണ്ട്. എന്നാല്‍ ലക്ഷ്കര്‍ ഇ ത്വയ്ബയേക്കാള്‍ ഇന്ത്യക്ക് ഭീഷണി രാജ്യത്തിനകത്തുള്ള ഹിന്ദു സംഘടനകളാണ്. ഇതായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഹിന്ദുക്കളോടുള്ള രാഹുലിന്റെയും കോണ്‍ഗ്രസ്സിന്റെയും മനോഭാവമാണിത് വ്യക്തമാക്കുന്നത്.
ഇസ്ലാമിക ഭീകരത എന്നത് ഇന്ത്യ മാത്രം നേരിടുന്ന പ്രശ്നമല്ല. ലോകമാകെ ഭീതിയോടെ കാണുന്നതാണത്. ഏറ്റവും കൂടുതല്‍ കൊല്ലും കൊലയും സ്ഫോടനങ്ങളും നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളെത്തന്നെ ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസിന്റെ പ്രീണന നയമാണ് കാവി അഥവാ ഹിന്ദു ഭീകരത എന്ന ഇല്ലാക്കഥ തട്ടിവിടാന്‍ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ചുവട് പിടിച്ച് മതേതരമെന്ന ലേബലൊട്ടിച്ചു നടക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും അതേറ്റു പിടിച്ചു. കുറെ സന്യാസിമാരെയും ഹൈന്ദവ നേതാക്കളെയും കൂട്ടിലടച്ച് അവര്‍ ആശ്വസിച്ചു.
മക്ക-മസ്ജിദ് കേസുള്‍പ്പെടെ അതില്‍ പെടുന്നു. ഇപ്പോഴെല്ലാം കള്ളക്കഥകളാണെന്ന് തെളിഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ചുമത്തിയ ആ കേസിന് ഒരു തെളിവുമില്ലെന്നാണ് എന്‍ഐഎ കോടതി വിധിച്ചത്. പ്രതികള്‍ കുറ്റക്കാരെന്ന് തെളിയിക്കുന്ന ഒരു കാര്യവുമില്ലെന്ന് കോടതി പറഞ്ഞപ്പോള്‍ മോദി സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിച്ചതുകൊണ്ടെന്ന ന്യായമാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്. എന്നാല്‍ സത്യമേ ജയിക്കൂ എന്നതാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അതിന് നേരെ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: