ചെന്നൈ: ചെന്നൈയില്‍ വെച്ച് നടത്താനിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഐപിഎല്‍ മത്സരങ്ങളുടെ വേദി മാറ്റില്ലെന്ന് ടീം മാനേജ്മെന്റ്. കാവേരി പ്രശ്നത്തെ തുടര്‍ന്ന് മത്സരങ്ങള്‍ ചെന്നൈയ്ക്ക് പുറത്തേക്ക് മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മാനേജ്മെന്റ് നിലപാട് വ്യക്തമാക്കിയത്.
കാവേരി വിഷയം വളരെ സൂക്ഷ്മമായാണ് സൂപ്പര്‍കിങ്സ് മാനേജ്മെന്റ് നിരീക്ഷിച്ചു വരുന്നതെന്നും മത്സരവേദികള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം ബിസിസിഐയ്ക്ക് മാത്രമേ എടുക്കാനാകൂ എന്നും ചെന്നൈ സൂപ്പര്‍കിങ്സ് സിഇഒ കാശി വിശ്വനാഥന് മാധ്യമങ്ങളോട് പറഞ്ഞു. ചെന്നൈയ്യില്‍ നിശ്ചയിച്ചിട്ടുള്ള കളികള്‍ അവിടെ തന്നെ നടക്കും. കളികള്‍ നടക്കുന്ന ദിവസങ്ങളെക്കുറിച്ച് ചെന്നൈ പോലീസിന് ഇതിനോടകം നിര്‍ദ്ദേശം നല്കി കഴിഞ്ഞുവെന്നും ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവര്‍ കൈകാര്യം ചെയ്യുമെന്നും ചെന്നൈ സൂപ്പര്‍കിങ്സ് സിഇഒ പറഞ്ഞു.
സ്റ്റേഡിയത്തിലെ ശക്തമായ സുരക്ഷാവലയം ഭേദിച്ച് ആര്‍ക്കും കളി സ്ഥലത്തേക്ക് കടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ചെന്നെയുടെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: