മെൽബൺ: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസിസ് താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെതാണ് തീരുമാനം. വിലക്കിനെതിരെ അപ്പീല്‍ നല്കാന് ഇരുവര്‍ക്കും ഏഴു ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
വിവാദത്തെ തുടര്‍ന്ന് രണ്ടു താരങ്ങളും തങ്ങളുടെ ഐ പി എല്‍ ക്യാപ്ററന് സ്ഥാനം രാജി വച്ചിരുന്നു. അതിനു പിന്നാലെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം. സ്മിത്ത് രാജസ്ഥാന് റോയല്‍സിന്റെയും വാര്‍ണര്‍ സണ്‍റൈസേഴ്സ് ഹൈദരബാദിന്റെയും ക്യാപ്ററന് പദവിയാണ് അലങ്കരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: