സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ മുതല്‍ തോന്നിത്തുടങ്ങി: ഇതൊരു ഡോക്യുമെന്ററി ഫിലിം ആണോ! ശില്പിയായ അച്ഛന്റെ കുറച്ച് കൃത്രിമത്വം കലര്‍ന്ന സംസാരഭാഷയും തുടര്‍ ദൃശ്യങ്ങളും കൂടി അല്പം കണ്‍ഫ്യുഷനാക്കി.
സര്‍വകലാശാല യുവജനോല്‍സവം നടത്തിപ്പിന്റെ സകലവശങ്ങളും ഈ ചിത്രത്തില്‍ അനുഭവിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ .പക്ഷെ പ്രത്യേക പ്രേക്ഷകര്‍ക്ക് മാത്രം എന്നും പറയേണ്ടിയിരിക്കുന്നു.
യുവജനോത്സവങ്ങളില്‍ പങ്കെടുത്തവര്‍ക്കും കോളേജിന്റെ കലാ പരിപാടികളുടെ നടത്തിപ്പുകാരായി ഇരുന്നവര്‍ക്കും ഈ ചിത്രം വല്ലാത്തൊരു ഗൃഹാതുരത്വം പകര്‍ന്നു കിട്ടും എന്നതില്‍ ഒരു സംശയവുമില്ല. പ്രത്യേകിച്ചും സിനിമയില്‍ മഹാരാജാസ് കോളേജും സെന്റ് തെരേസാസ് കോളേജ്മാകുമ്പോള്‍ അവിടെ പഠിച്ചവര്‍ക്ക് സുഖമുള്ള ,നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ കൊണ്ടുവരും. ചിലപ്പോള്‍ വിങ്ങലോടെ ഇരിയ്ക്കേണ്ടിയും വന്നേക്കാം. അത്രയ്ക്കും ഒറിജിനാലിറ്റി ഉണ്ട് ഏറെ ദൃശ്യങ്ങള്‍ക്ക്. യുവജനോല്‍സവത്തിന്റെ സ്റ്റേജ് ,അണിയറ .കാണികള്‍ ,രക്ഷിതാക്കള്‍ എല്ലാം അസ്സല് മികവോടെ നമ്മെ അതിശയിപ്പിക്കും .ആക്ഷന്‍ ഹീറോബിജുവിന്റെ സംവിധായകന് ആണല്ലോ അതു കൊണ്ടാവും മറ്റൊരു എസ് ഐ ബിജുവിനെ ഇതിലും കാണാം .കുറച്ച് സ്റ്റേഷന് ദൃശ്യങ്ങള്‍ ഉണ്ട് .
സംഗീതമയമാണ് സിനിമ. യുവജനോല്‍സവങ്ങളില്‍ എന്നുമുണ്ടാവുന്ന കോളേജുകള്‍ തമ്മിലുള്ള സ്പര്‍ദ്ധ തന്നെ ഇതിലും വിഷയം . അതുണ്ടാക്കുന്ന അസ്വാരസ്യങ്ങള്‍ ,അടിപിടികള്‍ എല്ലാമുണ്ട് .
പക്ഷെ തിരിച്ചറിവിന്റെ പാത കണ്ടെത്തുന്ന ഒരു പറ്റം കുട്ടികളുടെ അസാമാന്യ വൈഭവത്തിന്റെ പര്യവസാനം കൂടിയുണ്ട് …
അഭിനേതാക്കള്‍ കാളിദാസന് ഒഴിച്ച് പിന്നെ അറിയപ്പെടുന്നവര്‍ ആരുമില്ലെന്ന് പറയാം. പക് ഷെ നൂറ് കണക്കിന് പിള്ളാരുടെ അസാദ്ധ്യ മുഹൂര്‍ത്തങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: