2018 മേയ് 6 ന് നടത്തുന്ന ‘നീറ്റ്-യുജി’യില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 12 ന് വൈകിട്ട് 5.30 മണിവരെ സമര്‍പ്പിക്കാം. ഫീസ് മാര്‍ച്ച് 13 വരെ അടയ്ക്കാം. അപേക്ഷകര്‍ക്ക് പ്രായപരിധിയില്ല. ആധാര്‍ ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ഓപ്പണ്‍ സ്കൂള്‍ പഠിച്ചവര്‍ക്കും പ്രൈവറ്റായി യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കുന്നതിന് വിലക്കില്ല. ബയോളജി അഡീഷണല്‍ വിഷയമായി പഠിച്ച് പ്ലസ്ടു യോഗ്യത നേടിയിട്ടുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
ആധാറിന് പകരം റേഷന്‍കാര്‍ഡ്/പാസ്പോര്‍ട്ട്/ബാങ്ക് അക്കൗണ്ട്/ഡ്രൈവിംഗ് ലൈസന്‍സ്/വോട്ടര്‍ ഐഡി മുതലായ ഏതെങ്കിലും ഗവണ്മെന്റ് ഐഡി നമ്പര്‍ ഐഡന്റിഫിക്കേഷന്‍ നമ്പരായി അപേക്ഷയില്‍ നല്‍കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റ് തിരുത്തലിന് മാര്‍ച്ച് 15 മുതല്‍ 17 വരെ സമയം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും www.cbseneet.nic.in- സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: