പുനലൂര്‍: ബോഡിലോണിനെ മറന്ന് സഞ്ചാരികളും. സ്റ്റാമ്പ് പ്ലാന്റിംഗ് എന്ന നൂതന വിദ്യയിലുടെ അത്യുത്പാദന ശേഷിയുള്ള തേക്ക് മരത്തിന്റെ ഖ്യാതി ഭാരതത്തിന് മുന്നില്‍ കാഴ്ചവച്ച ബോഡി ലോണ്‍ എന്ന ഇംഗ്ലീഷ് വംശജനെ നാട്ടുകാര്‍ക്കൊപ്പം സഞ്ചാരികളും മറന്നതോടെ ആളൊഴിഞ്ഞ നിലയിലാണ് ആര്യങ്കാവിലെ ബോഡി ലോണ്‍ തേക്ക് പ്ലാന്റേഷനും സ്മാരകവും.
1891-ല്‍ ആര്യങ്കാവില്‍ എത്തിയ ബോഡിലോണ്‍ തേക്കിന് തൈകളില്‍ പരീക്ഷണത്തിന്റെ പുതിയമുറകള്‍ പ്രയോഗിച്ച് തേക്ക് മരങ്ങളുടെ രക്ഷകനായി മാറുകയായിരുന്നു. തേക്കിന് തൈകളുടെ തലയും വേരും മുറിച്ച് മാറ്റി ആധുനിക രീതിയില്‍ പ്ലാസ്റ്റിക് കവറുകളില്‍ വികസിപ്പിച്ചെടുത്ത കാര്‍ഷിക വിപ്ലവം ഈടുറ്റ തേക്കിന്‍തൈകള്‍ക്ക് ജന്മം നല്കി.
ഇങ്ങനെ വികസിപ്പിച്ചെടുത്ത തൈകള്‍ ഇന്ത്യയില്‍ ആകമാനം വ്യാപിപ്പിക്കാനും ബോഡിലോണിന് കഴിഞ്ഞു. ഇത്തരത്തിലുള്ള നൂറുകണക്കിന് കൂറ്റന്‍ തേക്ക്മരങ്ങള്‍ ഇന്നും ആര്യങ്കാവില്‍ കാണാം. തിരുവിതാംകൂറില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആയി എത്തിയ ബോഡിലോണ്‍ രാജ്യം വിട്ടപ്പോഴും ആര്യങ്കാവ് തേക്ക് പ്ലാന്റേഷനില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി സ്മാരകം നിര്‍മ്മിച്ചു.
വനം വകുപ്പിന്റെ ഗവേഷണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന തേക്ക് പ്ലാന്റേഷനിലും സ്മാരകത്തിലും മുന്‍പ് വിദേശികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ നിത്യവും എത്തുമായിരുന്നു. എന്നാല്‍ ഇന്ന് തദ്ദേശിയ രോ വിനോദ സഞ്ചാരികളോ തിരിഞ്ഞു നോക്കാറുകൂടിയില്ല. ആര്യങ്കാവിലെ പാലരുവി ജലപാതത്തിന്റെ പ്രവേശന കവാടത്തിന് സമീപമാണ് ബോഡി ലോണ്‍ തേക്ക് പ്ലാന്റേഷനും സ്മാരകവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: