മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം സെമിഫൈനലിലെ ആദ്യപാദ മത്സരത്തില്‍ ആതിഥേയരായ എഫ് സി ഗോവ ഇന്ന് ചെന്നൈയിന് എഫ് സിയെ നേരിടും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് മത്സരം ആരംഭിക്കും.
ലീഗ് റൗണ്ടില്‍ പോയിന്റു നിലയില്‍ രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈയിന് എഫ് സി സെമിയില്‍ കടന്നത്. പതിനെട്ട് മത്സരങ്ങളില്‍ അവര്‍ക്ക് 32 പോയിന്റ് ലഭിച്ചു. എഫ് സി ഗോവ 18 മത്സരങ്ങളില്‍ മുപ്പതു പോയിന്റുമായി മൂന്നാം സ്ഥാനക്കാരായാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്്.
ചെന്നൈയിന് എഫ് സിയും എഫ് സി ഗോവയും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനല്‍ മത്സരം 13 ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: