വര്‍ഷങ്ങളായി ലാഭത്തിലോടുന്ന കമ്പനി ഏറ്റെടുക്കാനുള്ള അതേ ആവേശം അട്ടപ്പാടിയിലെ ആദിവാസികളോടെ ക്ഷേമത്തില്‍ കാണിക്കാത്തതെന്തുകൊണ്ടെന്ന് എം.പി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ആറുമാസമായി കേരള ഓട്ടോമൊബൈല്‍സ് എന്ന പൊതുമേഖല സ്ഥാപനത്തില്‍ എന്തുത്പ്പാദനം നടന്നുവെന്ന് അന്വേഷിച്ചാല്‍ പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള കേരള സര്‍ക്കാരിന്റെ സമീപനം വ്യക്തമാകും.
ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കുന്നതിന് മുമ്പായി കേരള സര്‍ക്കാറിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ദയനീയ അവസ്ഥയെ കുറിച്ച് പാലക്കാട് എം.പി പഠിക്കണം. ഫെബ്രവരി 22ന് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍, ഇന്‍സ്ട്രുമെന്റേഷന്‍ ഏറ്റെടുക്കുന്നതിന് ഉപാധിയായി കളമശ്ശേരി എച്എംടിയുടെ കൈവശമുള്ള 250 ഏക്കര്‍ ഭൂമി വിട്ടുകിട്ടണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. കേരള സര്‍ക്കാറിന് ഇന്‍സ്ട്രുമെന്റേഷന്‍ എന്ന കമ്പനിയിലോ, തൊഴിലാളികളുടെ ക്ഷേമത്തിലോ യാതൊരു താല്പര്യവുമില്ലെന്നാണ് തിരുവനന്തപുരത്ത് നടന്ന യോഗത്തിന്റെ മിനുട്്സില് നിന്ന് വ്യക്തമാകുന്നത്.
മറിച്ച് കമ്പനിയുടെ കൈവശമുള്ള കണ്ണായ ഭൂമിയിലാണ് ലക്ഷ്യം. ഫെബ്രവരി 22 ന് നടന്ന യോഗത്തിന്റെ മിനുട്ട്സ് എം.പി പുറത്തുവിടണം. കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി നിലനിര്‍ത്തികൊണ്ട് തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എല്ലാ ശ്രമങ്ങളും തുടര്‍ന്നും നടത്തുമെന്നും കൃഷ്ണദാസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: