വിദ്യാര്‍ത്ഥികളെ പുറത്ത് നിര്‍ത്തി അവസാനം കയറ്റുന്ന ബസ് തൊഴിലാളികള്‍ക്കെതിരെ നടപടി, വിദ്യാര്‍ത്ഥികള്‍ക്ക് ബസ് ജീവനക്കാരില്‍ നിന്ന് അനുഭവിക്കേണ്ട ക്രൂര പീഡനത്തിന് പരാതി നല്ക്കാനുള്ള സൗകര്യം ഒരുക്കുക, വിദ്യാര്‍ത്ഥികളെ പുറത്ത് നിര്‍ത്തുന്ന ബസ് ജീവനക്കാര്‍ക്ക് എതിരെയും നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
എബിവിപി ജില്ല അധ്യക്ഷന്‍ എം.എം ഷാജി, ജില്ല സെക്രട്ടറി ടി.പി അഖില്‍ദേവ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ ആര്‍ടിഒയുമായി സംസാരിച്ചു. ആവശ്യങ്ങള്‍ എല്ലാം പരിഗണിക്കാം എന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: