ന്യൂദൽഹി: ഇന്ത്യൻ റോഡുകളിൽ കരുത്തിന്റെ പര്യായമായി മാറൻ മാരുതി സുസുക്കിയുടെ പുതിയ വിതാര മോഡൽ എത്തുന്നു. വിതാരയുടെ കരുത്തുറ്റ എഞ്ചിനുമായിട്ടാണ് പുത്തൻ വിതാര എസ്യുവി ഇന്ത്യൻ നിരത്തുകളെ കീഴടക്കാൻ പോകുന്നത്. എന്നാൽ വാഹനം എന്ന് ഷോറുമുകളിൽ വിത്പനയ്ക്ക് എത്തുമെന്നത് സ്ഥിരീകരിച്ചിട്ടില്ല.
അത്യധികം ആകർഷകമായ ഡിസൈനിലാണ് വിതാരയുടെ നിർമ്മാണം. വലിയൊരു എസ്യുവി എന്ന് തന്നെ നിസംശയം പറയാം. 116 ബിഎച്ച്പി കരുത്തേകുന്ന 1.6 ലിറ്റർ ഡീസൽ എഞ്ചിനാണ് വിതാരയിലുള്ളത്. 6 സ്പീഡ് ഗിയർ ബോക്സ് വാഹനത്തിന്റെ വേഗത്തെ നിയന്ത്രിക്കുന്നു. 4,175 എംഎം നീളവും 1,775എംഎം വീതിയും 1,610എംഎം ഉയരവുള്ള വിതാരയുടെ വീൽബേസ് 2,500എംഎംമാണ്. ഹ്യുണ്ടായിയുടെ ക്രെയെറ്റയായിട്ടാണ് വിതാര മത്സരിക്കുന്നത്.
പത്ത് ലക്ഷത്തിനും പതിനഞ്ച് ലക്ഷത്തിനുമിടയിലായിരിക്കും വിതാരയുടെ എക്സ് ഷോറും വില. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ വിതാരയുടെ പുതിയ മോഡൽ സജീവമായ ഒരു എസ്യുവിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: