പുരോഗമനവാദികളും അതിപുരോഗമനവാദികളും തലപുകച്ച് കഥയും കവിതയും തിന്നും ഛര്‍ദ്ദിച്ചും അലഞ്ഞുനടന്ന ദല്‍ഹിയിലെ ആ പഴയ കാലത്താണ് ഞാന്‍ പി. പരമേശ്വരനെ കേള്‍ക്കുന്നത്. ഹിമാലയന്‍ യാത്രകളുടെ അസ്കിതകളുമായി നാട്ടില്‍ നിന്ന് ഇടയ്ക്കൊക്കെ കറങ്ങി ദല്‍ഹിയില്‍ സഹവാസത്തിനെത്തുന്ന വിഷ്ണുവുമുïായിരുന്നു കൂട്ടിന്. വിഷ്ണു എന്നാല്‍ കവി വിഷ്ണുനാരായണന്‍ നമ്പൂതിരി.
ഇന്നത്തെപ്പോലെ ഏകപക്ഷീയമായിരുന്നില്ല അന്ന് വേദികള്‍. സംവാദത്തിന്റെ തലങ്ങളില്‍ കൊïും കൊടുത്തും അറിയാന്‍ ഉതകുന്നതായിരുന്നു ഓരോ കൂടിക്കാഴ്ചകളും. അന്ന് പരമേശ്വര്‍ജി ദീനദയാല്‍ ഗവേഷണകേന്ദ്രത്തിലായിരുന്നു. എന്നല്ല, പരമേശ്വര്‍ജിയായിരുന്നു ദീനദയാല്‍ ഗവേഷണ കേന്ദ്രം. ഹിന്ദുത്വം സംസ്കാരമാണെന്നും ധര്മ്മമാണെന്നുമൊക്കെയുള്ള അദ്ദേഹത്തിന്റെ വാദഗതികള്‍ ഞങ്ങള്‍ക്കും സ്വീകാര്യമായി. അതിനപ്പുറം എന്തുï് ഹിന്ദുത്വത്തില്‍ എന്ന് ഞങ്ങള്‍ ചോദിച്ചു.
ആദ്ധ്യാത്മികവാദികള്ക്ക് പറ്റിയ ദര്‍ശനമാണത്. അതിന്റെ സാമ്പത്തികവും ഭൗതികവുമായ വശം ശൂന്യമാണെന്ന് വാദിക്കുകയായിരുന്നു ഞാനും വിഷ്ണുവും. അതിന് പരമേശ്വര്‍ജിയുടെ മറുപടി കലര്‍പ്പില്ലാത്ത ആത്മവിശ്വാസത്തോടെയായിരുന്നു. അമരസിംഹനേയും വരാഹമിഹിരനേയും കൗടില്യനേയുമൊക്കെ അദ്ദേഹം ഉദ്ധരിച്ചു. പാശ്ചാത്യലോകത്തെ പ്രതിഭകളെ മറക്കാതെതന്നെ ലോകം ഭാരതത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ഞങ്ങളെ ബോധ്യപ്പെടുത്തി. പടിഞ്ഞാറ് പ്രതിഭകള്‍ പലരും പിറന്നിരിക്കാം. അവരുടേതായ അഭിപ്രായങ്ങളും ഉïായിട്ടുï്. എന്നാല്‍ ഇവിടെ ഭാരതത്തില്‍ നിന്ന് ഉയര്‍ന്നുവന്നതെല്ലാം ഈ നാടിന്റെ അഭിപ്രായമായാണ് അംഗീകരിക്കപ്പെട്ടത്.
അശാസ്ത്രീയവും അന്ധവിശ്വാസജടിലവുമായ വിശ്വാസങ്ങള്‍ വന്ന് മൂടിപ്പോയതാണ് പടിഞ്ഞാറിന്റെ പ്രതിഭാവിലാസം. ബുദ്ധിക്കതീതമായ ജ്ഞാനമേഖലയിലേക്ക് നയിക്കുന്നതാണ് ഭാരതത്തിന്റെ തപസ്സ്. ഗോദാവരീതടത്തിലിരിക്കുമ്പോഴാണ് ആദിശങ്കരന് അമ്മയുടെ വിളി കേള്‍ക്കുന്നതും കാലടിയിലേക്കെത്തുന്നതെന്നുമോര്ക്കണം. ആ മഹത്തായ യോഗദര്ശനത്തിലേക്കുള്ള അന്വേഷണത്തിന്റെ ചുവടുകളായിരുന്നു എന്നെപ്പോലുള്ളവര്‍ക്ക് പരമേശ്വര്‍ജിയും മറ്റുമായുള്ള സംഭാഷണങ്ങള്‍.
സാഹിത്യ സാംസ്കാരികമേഖലകളില്‍ രാഷ്ട്രീയം പിടിമുറുക്കിയിട്ടില്ലാത്ത കാലമായിരുന്നു അത്. ഒരുതരം ഐഡിയലിസം, ആദര്‍ശാത്മകത എന്നൊക്കെ പറയാവുന്ന ഒന്ന് എഴുത്തുകാരെ ബാധിച്ചിരുന്നു. അത് പുരോഗമനവാദമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. കമ്മ്യൂണിസമൊന്നുമല്ല. തങ്ങള്‍ അറിഞ്ഞിടത്തോളംവച്ച് സൃഷ്ടിച്ചെടുക്കുന്ന ഒരു ആദര്‍ശപരത. പാവപ്പെട്ടവനു വേïി പങ്കിടണമെന്ന വിശാലചിന്താഗതി.
പുകസ എന്ന രോഗം
ദേശീയ രാഷ്ട്രീയത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സൃഷ്ടിച്ച കുടുംബവാഴ്ചയും താന്പ്രമാണിത്തവുമൊക്കെ ചോദ്യം ചെയ്യപ്പെടേïതാണെന്ന ധാരണ പൊതുവേ എഴുത്തുകാര്‍ക്കുïായിരുന്നു. ഗാന്ധിജി ‘ക്വിറ്റ് ഇന്ത്യ’ എന്ന് മുദ്രാവാക്യം മുഴക്കി, ക്വിറ്റ് ആയിപ്പോയവരെ നെഹ്റു വീïും ഇവിടെ പിടിച്ചിരുത്തി. അത് റഷ്യന്‍മോഡല്‍ സോഷ്യലിസമായാലും എന്തായാലും… അതിനോടൊക്കെയുള്ള എതിര്‍പ്പായിരുന്നു എഴുത്തുകാര്‍ പ്രഖ്യാപിച്ച ഈ ഐഡിയലിസം. പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) പോലുള്ള രോഗങ്ങളൊക്കെ അതിലേക്ക് നുഴഞ്ഞുകയറിയതാണ്.
സാഹിത്യസമിതിയായിരുന്നു ഞങ്ങളുടെയൊക്കെ ആദ്യ ലാവണം. എസ്.കെ. പൊറ്റെക്കാട്ട്, എന്‍.വി. കൃഷണവാരിയര്‍, പിഷാരടി മാഷ് (കെ.പി. നാരായണ
പിഷാരടി) തുടങ്ങി അന്തസ്സുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും കൂട്ടമാണത്. അതിലേക്കാണ് പിന്നീട് എം.എന്‍. വിജയനെപ്പോലുള്ളവരൊക്കെ വന്നത്. കമ്മ്യൂണിസ്റ്റുകള്ക്കുവേïി സാഹിത്യപ്രവര്‍ത്തനം നടത്തുകയായിരുന്നു വിജയനെപ്പോലുള്ളവര്‍. (അവസാനം അവര്‍ തള്ളിപ്പറഞ്ഞെങ്കിലും). അവരാണ് പിന്നീട് പു.ക.സയൊക്കെയായത്. പു.ക.സ എന്നൊക്കെ നമ്മള് കളിയാക്കുമെങ്കിലും വിജയനൊക്കെ വലിയ ഗൗരവത്തോടെയാണ് അതിനെപ്പറ്റി പറയാറുïായിരുന്നത്.
അത് സിഐടിയു പോലെയോ ഡിവൈഎഫ്ഐ പോലെയോ ഒരു രാഷ്ട്രീയ ഉപകരണം മാത്രമാണെന്നാണ് നമ്മുടെയൊക്കെ അനുഭവം. സാഹിത്യവും കലയും അതിന് മൂടുപടമായെന്നുമാത്രം. ജനങ്ങളെ ആകര്‍ഷിക്കുന്ന നാടകം പോലുള്ള കലാരൂപങ്ങളെയും അവര്‍ രാഷ്ട്രീയവളര്‍ച്ചയ്ക്ക് ഉപകരണങ്ങളാക്കി. ബഹുജനപ്രസ്ഥാനം എന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ അത് അവര്‍ക്ക് പ്രയോജനപ്പെട്ടു. സമത്വം എന്നതായിരുന്നല്ലോ മുദ്രാവാക്യം. അധികാരത്തിലേക്കുള്ള വഴിയില്‍ ഇത്തരം കലാപ്രവര്‍ത്തനങ്ങള്‍ അവരെ ചെറുതായൊന്നുമല്ല തുണച്ചത്. എന്നാല്‍ ലഭിച്ചത് അധികാരദുര്‍വിനിയോഗത്തിനുള്ള അധികാരമാണെന്ന് വിവരമുള്ളവര്‍ അന്നേ തിരിച്ചറിഞ്ഞു. അങ്ങനെയുള്ളവര്‍ അപമാനഭാരംകൊï് പൊറുതിമുട്ടി. അനിവാര്യതയെന്നോണം അകലം പാലിച്ചു. അല്ലാത്തവര്‍ രാഷ്ട്രീയാധികാരത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും പിണിയാളുകളായി നിന്നുകൊടുത്തു. പദവികളായും പുരസ്കാരങ്ങളായും അവര്‍ക്ക് പലതും എറിഞ്ഞുകിട്ടി. ചിലര്‍ ഗ്രന്ഥശാലാസംഘം ഭരിച്ചു. മറ്റ് ചിലര്‍ അക്കാദമികള്‍ ഭരിച്ചു. ചിലര്‍ എംഎല്‍എമാരും മന്ത്രിമാരുമൊക്കെയായി. സാംസ്കാരികപ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും തിരിച്ചറിയാന്‍ ആവാത്ത വിധം അധഃപതിച്ചതിന്റെ ചിത്രമാണ് പിന്നീട് കïത്. അതിന്റെ ആഴം അറിയണമെങ്കില്‍ ഇപ്പോഴത്തെ സച്ചിദാനന്ദനെയൊക്കെ നോക്കിയാല്‍ മതി.
രാഷ്ട്രീയത്തില്‍ പാര്‍ട്ടിക്കു വേïിയെന്ന വണ്ണം എം.എം. മണിയെപ്പോലുള്ളവര്‍ ചെയ്യുന്നതാണ് സാഹിത്യകാരനെന്ന പേരില്‍ സച്ചിദാനന്ദനും ചെയ്യുന്നത്. കൊല്ലത്ത് അടുത്തിടെ ഒരാള്‍ എന്തോ വൃത്തികേട് പ്രസംഗിച്ച് സാംസ്കാരികനായകനായല്ലോ. എന്താ അദ്ദേഹത്തിന്റെ പേര്….. ആ .. എന്തായാലും തരക്കേടില്ല. ഇത്തരക്കാരുടെ ഒരു കവിത ഉദ്ധരിച്ച് ആരെങ്കിലും എന്തെങ്കിലും സംസാരിച്ച് കേട്ടിട്ടുïോ? അത്രയ്ക്ക് ദരിദ്രമാണ് സാഹിത്യമേഖലയില്‍ ഇവരുടെ സംഭാവന. പിന്നെ ശ്രദ്ധപിടിച്ചുപറ്റാന്‍ എം.എം. മണിയെപ്പോലെ എന്തെങ്കിലുമൊക്കെ പറയണം. എന്ത് വിഡ്ഢിത്തം പറഞ്ഞിട്ടായാലും പബ്ലിസിറ്റി കിട്ടണം, അത്ര തന്നെ. എഴുത്തുകാരനെന്ന് പേരിട്ടിട്ട് മïത്തരം വിളിച്ചുപറയുമ്പോള്‍ മീഡിയയ്ക്കും അതൊരു ആഘോഷം. ഭരണകൂടമാഫിയയ്ക്ക് വേïിയല്ലാതെ ഇവര്‍ കവിത എഴുതില്ല. അട്ടപ്പാടിയിലെ മധുവിന് വേïിയൊന്നും അവര്‍ മിïില്ല.
തപസാണ് ‘തപസ്യ’
കേരളത്തില്‍ എഴുത്തിന്റെ പാരമ്പര്യം ഇത്തരക്കാര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ല. എഴുത്തിനും കലയ്ക്കും മഹത്തായ പാരമ്പര്യമുï്. അത് എഴുത്തച്ഛന്റെയൊക്കെ പാരമ്പര്യമാണ്. ദേശീയതയേയും നാടിന്റെ തനിമയേയും പ്രകൃതിയേയും കുറിച്ച് അവര്‍ എഴുതി. കുമാരനാശാനും വള്ളത്തോളും ഉള്ളൂരും മുതല്‍ വൈലോപ്പിള്ളിയും അക്കിത്തവും ഇടശ്ശേരിയും പി. കുഞ്ഞിരാമന് നായരുമൊക്കെ ആ ദൗത്യം നിര്‍വഹിച്ചവരാണ്. വനമെരിച്ചുണ്ണുന്നവര്ക്കെതിരെ, പുഴമണലൂറ്റുന്നവര്ക്കെതിരെ കവിത വിപ്ലവാഹ്വാനമായത് നാടിന്റെ തനിമയെ ഉള്ളില്‍ പോറ്റിവളര്‍ത്തിയവരുടെ തൂലികയിലൂടെയാണ്. ആ എഴുത്താണിയുടെ പിന്തുടര്ച്ച എങ്ങനെയാണ് ഭരണകൂടങ്ങളുടെ ആശ്രിതര്‍ക്ക് അവകാശപ്പെടാന്‍ സാധിക്കുക?
അവിടെയാണ് ‘തപസ്യ’ എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തി ഞാന്‍ കാണുന്നത്. അത് മനസ്സാക്ഷിയുടെ ശബ്ദമാണ്. മനസ്സാക്ഷി സത്യമാണ്. എണ്പത്തിയാറില് കേരളത്തില്‍ സ്ഥിരതാമസമായതിനു ശേഷമാണ് ഞാന്‍ തപസ്യയിലേക്ക് എത്തുന്നത്. സഞ്ജയനായിരുന്നു വഴി. (തപസ്യ സംഘടനാസെക്രട്ടറിയായിരുന്ന ആര്. സഞ്ജയന്). സഞ്ജയന് നടന്ന് പേരൂര്‍ക്കടയിലെ എന്റെ വീട്ടില്‍ വരും. കഠിനാധ്വാനിയായ പ്രവര്ത്തകന് എന്നേ ഒറ്റനോട്ടത്തില്‍ തോന്നൂ.
പിന്നീടറിഞ്ഞതുപോലെ ഒരു പണ്ഡിതനാണെന്നൊന്നും തോന്നുകയില്ല. തോന്നണമെന്ന് സഞ്ജയന് നിര്ബന്ധവുമില്ലെന്നതാണ് പ്രത്യേകത. അദ്ദേഹത്തിലൂടെയാണ് എം.എ. സാറിലേക്കെത്തുന്നത്. അത് വഴി ‘തപസ്യ’യിലേക്കും.
മഹാകവി അക്കിത്തമൊക്കെ ‘തപസ്യ’ ഉïാവുന്നതിനും മുമ്പേ ‘തപസ്യ’യില്‍ ആയ ആളാണ്. 1952ല്‍ ‘ഇരുപതാം നൂറ്റാïിന്റെ ഇതിഹാസം’ എഴുതുമ്പോള്‍ തന്നെ അക്കിത്തം ‘തപസ്യ’യിലേക്കെത്തി എന്ന് ഞാന്‍ പറയും. എന്തൊരു തുറന്നെഴുത്തായിരുന്നു അത്. അതില്‍ ഇടയ്ക്കിടെ അദ്ദേഹം നിരാശപ്പെട്ടും കാണുന്നുï്, ‘ഒട്ടിട ഞാനാശിപ്പൂ കയറില്‍ കെട്ടിത്തൂങ്ങാനും…’ ആ നിരാശയ്ക്ക് അടിസ്ഥാനമില്ലെന്ന മനസ്സാക്ഷിയുടെ ശബ്ദമായാണ് പിന്നീട് ‘തപസ്യ’ അദ്ദേഹത്തെയോ അദ്ദേഹം തപസ്യയെയോ തേടിപ്പോയതെന്ന് ഞാന്‍ കരുതുന്നു.
കേരളത്തിന്റെ ആത്മശക്തി വീïെടുക്കാനുള്ള തപസ്സാണ് തപസ്യ. പാരമ്പര്യത്തിലധിഷ്ഠിതമായ ദേശത്തനിമയാണ് അതിന്റെ ആധാരം. കാലത്തിന് അനുസരിച്ച് പുനര്നിര്ണയിക്കേïതല്ല തപസ്യയുടെ ലക്ഷ്യമെന്ന് സാരം. ദേശത്തനിമയെ നിലനിര്‍ത്താനും വീïെടുക്കാനുമുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ് വേïത്. കന്യാകുമാരിയിലും ഗോകര്ണത്തും വേണം ‘തപസ്യ’ എന്നാണെന്റെ ആഗ്രഹം. കമ്മ്യൂണിസ്റ്റ് മുദ്ര കുത്തപ്പെട്ട ധാരാളം എഴുത്തുകാരും കലാകാരന്മാരും ഇന്ന് തിരുത്തലിന്റെ പാതയിലാണ്. അവരിലേക്ക് ആശയവിനിമയത്തിന്റെ ‘വാര്‍ത്തികം’ (തപസ്യയുടെ പ്രസിദ്ധീകരണം) സംക്രമിക്കണം. അതിനുള്ള പരിശ്രമത്തിന് വേഗം കൂട്ടണം.
‘തപസ്യ’ ഈ നാടിന്റെ ഇച്ഛാശക്തിയാണ്. അതുകൊïുതന്നെ പുതിയകാലം അതിനെ കൂടുതല്‍ ആവശ്യപ്പെടുന്നു. ഒരിക്കല്‍ വൈലോപ്പിള്ളി പറഞ്ഞതുപോലെ, ‘തപസ്യ കാലത്തിന്റെ ഇച്ഛയും കാലഘട്ടത്തിന്റെ അനിവാര്യതയുമാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: