സിഡ്നി: ഓസ്ട്രേലിയയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച വനിതാ ക്രിക്കറ്റര്‍ അലക്സ് ബ്ലാക്ക്വെല് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു.
2003 ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ഏകദിനത്തില്‍ അരങ്ങേറിയത്. 251 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റ് , ഏകദിനം, ട്വന്റി എന്നിവയിലായി മൊത്തം 5250 റണ്‍സ് നേടിയിട്ടുണ്ട്. അയ്യായിരത്തിലേറെ റണ്‍സ് നേടുന്ന നാലാമത്തെ ഓസീസ് താരമാണ്.
2008 ല്‍ ദേശീയ ടീമിന്റെ വൈസ് ക്യാപറ്റനായി.2009 ഐസിസി വനിതാ ലോകകപ്പില്‍ ഓസീസിനെ നയിച്ചു. 2010 ല്‍ ഐസിസി ട്വന്റി 20 ലോകകപ്പില്‍ ബ്ലാക്ക്വെല് നയിച്ച ഓസീസ് ടീം കിരീടമണിഞ്ഞു. 2012, 2014 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ ഓസീസ് ടീം അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: