തോട്ടിങ്ങല്‍ പാടശേഖരത്തില്‍ മുന്‍ കൗണ്‍സിലര്‍ എസ്.സഹദേവന് പാട്ടത്തിനു നല്കിയ പാടത്ത് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന് നെല്ക്കതിര് മുറിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. നിലങ്ങള്‍ തരിശിടുന്നവര്‍ക്കും ജില്ലയിലെ കര്‍ഷക സമൂഹത്തിനും പ്രോത്സാഹനം നല്കുന്ന പദ്ധതിയാണിതെന്ന് പ്രമീള ശശിധരന് പറഞ്ഞു. തരിശുനിലനെല്കൃഷി പദ്ധതിയില്‍ ഹെക്ടര്‍ ഒന്നിന് മുപ്പതിനായിരം രൂപയാണ് മുനിസിപ്പാലിറ്റി ധനസഹായമായി നല്‍കുന്നത്.
കൃഷി ചെയ്യുന്ന കര്ഷകന് ഇരുപത്തി അയ്യായിരം രൂപയും നിലം പാട്ടത്തിന് നല്കുന്ന ആള്‍ക്ക് അയ്യായിരം രൂപയും അവരുടെ അക്കൗണ്ടുകളില്‍ നല്കുന്നു. കേന്ദ്രസംസ്ഥാന പദ്ധതികളുടെ ആനുകൂല്യവും ലഭ്യമാണ്. ഈ വര്‍ഷം രണ്ടാം വിളക്ക് പാലക്കാട് മുനിസിപ്പാലിറ്റി പരിധിയില്‍ ഇരുപത് വര്‍ഷമായി തിശുകിടന്ന പത്ത് ഏക്കര്‍ നിലത്തിലാണ് കൃഷി നടത്തിയത്.
കൗണ്‍സിലര്‍മാരായ കുമാരി, സുജാത, കാര്‍ഷിക വികസന സമിതി അംഗങ്ങളായ ടി.ഡി.ശിവകുമാര്‍, എസ്.സഹദേവന്, പി.അരവിന്ദാക്ഷന്, വി.അറുമുഖന്, കെ.രവീന്ദ്രന്, ടി.കെ.സജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: