പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിലെ ധോണി ഫോറസ്റ്റ് അതിര്‍ത്തിയില്‍ രണ്ട് കുളങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത് നിര്‍മിച്ചതിന്റെ ഫലമായി വേനല്‍ക്കാലത്ത് ആനകള്‍ കുടിവെള്ളത്തിനായി ജനവാസ മേഖലകളിലേയ്ക്ക് ഇറങ്ങുന്നത് ഒരു പരിധി വരെ തടഞ്ഞതായി അവലോകനയോഗം വിലയിരുത്തി.
മലമ്പുഴ അസംബ്ലി നിയോജകമണ്ഡല പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുന്നതിന് ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ കെ.അനില്‍ ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിമാസ അവലോകന യോഗമാണ് പ്രവൃത്തികള്‍ അവലോകനം ചെയ്തത്.
മേഖലയില്‍ മത്സക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മുണ്ടൂര്‍ , മലമ്പുഴ ഗ്രാമപഞ്ചായത്തുകളിലായി 40 കുളങ്ങളിലധികം നിര്‍മാണം പൂര്‍ത്തിയാക്കിവരുന്നു.
40 കുളങ്ങള്‍ നിര്‍മാണം പുരോഗമിക്കുന്നുമുണ്ട്. തേന്‍കനി വനം ‘പദ്ധതിയിലൂടെ വനവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഫലവൃക്ഷതൈകളുടെ നഴ്സറികള്‍ ആരംഭിച്ച് 1000 വീതം മാവ്, പ്ലാവ്, പുളി, തുടങ്ങിയ ഫലവൃക്ഷതൈകള്‍ നട്ടു വളര്‍ത്താനും യോഗം തീരുമാനിച്ചു. മണ്ഡല പരിധിയിലെ ട്രൈബല്‍ കോളനികളില്‍ 30 പുതിയ റോഡുകള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ സ്ക്കൂളുകളില്‍ 20 കളിസ്ഥലങ്ങള്‍ നിര്‍മിക്കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: