രോഗികള്‍ വലഞ്ഞു. കഴിഞ്ഞദിവസം ചികിത്സക്കിടെ മരിച്ച രോഗിയുടെ ബന്ധു നഴ്സിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണി മുടക്കിയത്.
ജീവനക്കാരുടെ പണിമുടക്കില്‍ വലഞ്ഞത് സാധരണ ജനങ്ങളാണ്. സ്വകാര്യ ബസ്സ് സമരമായിട്ടുപോലും പുലര്‍ച്ചെ മുതല്‍ അട്ടപ്പാടി ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നുമെത്തിയ രോഗികളും മറ്റുമാണ് ഇതുമൂലം കഷ്ടപ്പാടിലായത്. ഒപി വാര്‍ഡിന് മുമ്പില്‍ നീണ്ട ക്യൂവാണ് ഇന്നലെ രൂപപ്പെട്ടത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ചികിത്സ ലഭിക്കാത്തതിനെത്തുടര്‍ന്ന് രോഗികളും നാട്ടുകാരും ആശുപത്രി ജീവനക്കാര്‍ക്കെതിരെ പ്രതിഷേധിച്ചു.
ഒപി ബഹിഷ്കരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ മാര്‍ച്ച് സംഘര്ഷാവസ്ഥയിലെത്തിയതിനെ തുടര്‍ന്നു പൊലീസ് നടത്തിയ ചര്‍ച്ചയിലാണു തീര്‍പ്പായത്.
നഴ്സിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളെ പരമാവധി വേഗത്തില്‍ അറസ്റ്റുചെയ്യുമെന്ന പാലക്കാട് ഡിവൈഎസ്പി ഡോക്ടര്‍മാരുടെ പ്രതിനിധികളെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ആശുപത്രി ജീവനക്കാര്‍ പണിമുടക്ക് പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: