ഗുവാഹത്തി: വെസ് ബ്രൗണിന്റെ കന്നി ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് പ്രതീക്ഷ കാത്തു. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സിന് 16 മത്സരങ്ങളില്‍ 24 പോയിന്റായി. അടുത്ത രണ്ട് മത്സരങ്ങളിലും വിജയമാവര്‍ത്തിച്ചാല്‍ പ്ലേഓഫ് സാധ്യത സജീവമാക്കാം. ജംഷഡ്പൂരിന്റെയും ഗോവയുടെയും കളികളെ ആശ്രയിച്ചായിരിക്കും ബ്ലാസറ്റേഴ്സിന്റെ പ്ലേ ഓഫ് പ്രവേശനം.
കളിയുടെ 28-ാം മിനിറ്റിലാണ് വെസ് ബ്രൗണ്‍ ബ്ലാസ്റ്റേഴ്സിനെ വിജയം സമ്മാനിച്ച ഗോള്‍ നേടിയത്. ഐസ്എല്ലില്‍ ഇതാദ്യമായാണ് ബ്രൗണ്‍ ഗോള്‍ നേടിയത്.പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. നിരന്തരം അവര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗോള്‍മുഖം റെയ്ഡ് ചെയ്തു. ആദ്യ നിമിഷങ്ങളില്‍ തന്നെ കോര്‍ണര്‍ നേടിയെങ്കിലും അതു മുതലാക്കാനായില്ല.
ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ നീക്കങ്ങളില്‍ ഉലഞ്ഞ നോര്‍ത്ത് ഈസ്റ്റ് 18 -ാം മിനിറ്റില്‍ സെല്‍ഫ് ഗോളില്‍ നിന്ന് രക്ഷപ്പെട്ടു. ചാക്കിചന്ദ് ഗോള്‍ മുഖത്തേ്ക്ക് നീട്ടിയ പന്ത് അടിച്ചകറ്റാനുള്ള നിര്‍മല്‍ യില്ല. ഇടവേളയ്ക്ക് ബ്ലാസ്റ്റേഴ്സ് 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റാണ് പൊരുതിയത്. ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴസ് ഗോളി അവരുടെ നീക്കം തടഞ്ഞു. സീമാസിന്റെ പാസില്‍ മോസ്ക്യൂറ തലവെച്ചെങ്കിലും ഗോളി പന്ത് പിടിയിലൊതുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: