മുംബൈ: ട്രെയിനില്‍ കൂര്‍ക്കം വലിച്ചുറങ്ങിയാല്‍ എന്തുപറ്റും. കൂര്‍ക്കത്തിന്റെ ശബ്ദം കേട്ട് ഉറങ്ങാനാകാത്തവര് ഇങ്ങനെ പണികൊടുക്കും. ലോക് മാന്യതിലക്- ദര്‍ഭംഗ പാവന് എക്സ്പ്രസിലാണ് സംഭവം. തേഡ് എസി കോച്ചില്‍ കയറിയ രാമചന്ദ്ര ഇരുട്ടായതോടെ ഉറങ്ങാന്‍ കിടന്നു. പക്ഷേ രാമചന്ദ്ര ഉറക്കം പിടിച്ചപ്പോള്‍ സഹ യാത്രക്കാര്‍ ഉണര്‍ന്നു തുടങ്ങി. കൂര്‍ക്കം വലിയുടെ ശബ്ദം അത്രയ്ക്കായിരുന്നു.
തര്‍ക്കവും കോലാഹലവുമായി, ഒടുവില്‍ മറ്റുള്ളവര്‍ക്ക് ഉറങ്ങാന്‍ രാമചന്ദ്ര കുറച്ചു നേരം ഉറങ്ങേണ്ടെന്ന് സഹയാത്രികര്‍ ശിക്ഷ വിധിച്ചു. തര്‍ക്കിച്ചെങ്കിലും ഫലിക്കില്ലെന്നായപ്പോള്‍ രാമചന്ദ്ര സഹകരിച്ചു. ആറു മണിക്കൂര്‍ ഉണര്‍ന്നിരുന്നു, സഹപ്രവര്‍ത്തകര്‍ക്ക് ഉറങ്ങാന്‍. ടിക്കറ്റ് പരിശോധകന് ഗണേഷ് എസ്. വിര്‍ഹാ സംഭവം നടന്നതാണെന്ന് സമ്മതിച്ചു. പക്ഷേ തര്‍ക്കം അറിഞ്ഞില്ലെന്നും രാമചന്ദ്രയ്ക്ക് പരാതിയില്ലെന്നും വിശദീകരിച്ചു. പുലര്‍ച്ചെ അഞ്ചുമണിക്കാണ് ഞാന്‍ ട്രെയിനില്‍ ഡ്യൂട്ടിക്കെത്തിയത്. അപ്പോള്‍ യാത്രക്കാര്‍ ചിലര്‍ തര്‍ക്കത്തെക്കുറിച്ച് പറഞ്ഞു.
രാമചന്ദ്രയോട് പരായുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നു പറഞ്ഞു. കാലത്ത്, തലേന്ന് വാഗവാദം നടത്തിയവര്‍ സൗഹൃദമായി കഴിയുന്നതാണ് കണ്ടത്, വിര്‍ഹാ പറഞ്ഞു. രാമചന്ദ്രയെ പലരും പലതും പറഞ്ഞ് ഉപേദശിച്ചു. ചിലര്‍ ചികിത്സ വിധിച്ചു. യോഗയും ഹോമിയേയും ശസ്ത്രക്രിയവരെയും ശുപാര്‍ശചെയ്തു. ഏത്രനാളായി ഞാനിതൊക്കെ അനുഭവിക്കുന്നുവെന്ന മട്ടില്‍ രാമചന്ദ്ര ഇരുന്നു. ആ രാത്രിയും ഈ യാത്രയും കഴിഞ്ഞല്ലോ എന്ന് സമാധാനിച്ച് സഹയാത്രികരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: