സ്റ്റീല്‍ പാത്രം വെട്ടിത്തിളങ്ങാന്‍ പാത്രം കഴുകുമ്പോള്‍ നാരങ്ങയുടെ തൊലി ഉപയോഗിച്ച് തേയ്ക്കുക.
വിനാഗിരി സ്റ്റീല്‍ പാത്രങ്ങളില്‍ സ്പ്രേ ചെയ്ത് നല്ലപോലെ എല്ലാ ഭാഗത്തേക്കും പരത്തി പിന്നീട് കഴുകിക്കളയുക. അഴുക്ക് പോയി പാത്രങ്ങളുടെ തിളക്കം കൂടും. ഒരു തുള്ളി ഒലീവ് ഓയില്‍ ഒരു കഷ്ണം തുണിയിലും അല്പം വിനാഗിരി മറ്റൊരു തുണിയിലും പുരട്ടുക. ആദ്യം ഒലീവ് ഓയിലുള്ള തുണി കൊണ്ടും പിന്നീട് വിനിഗിരി കൊണ്ടുള്ള തുണി കൊണ്ടും പാത്രം തുടയ്ക്കുക.
പാത്രത്തിലെ പാടുകളെല്ലാം പോയിക്കിട്ടും. സ്റ്റീല്‍ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ബേബി ഓയിലും നല്ലതാണ്. വിനിഗിരി വെള്ളത്തില്‍ ചേര്‍ത്ത് പാത്രങ്ങളില്‍ തളിച്ച ശേഷം ബേബി ഓയില്‍ ഒന്നോ രണ്ടോ തുള്ളി ഒരു തുണിയിലാക്കിയും തുടയ്ക്കുക. പാത്രങ്ങള്‍ തിളങ്ങും. പാത്രങ്ങളിലെ തുരുമ്പു കറ കളയാന്‍ ഉരുളക്കിഴങ്ങ് മുറിച്ച് ഉപ്പുവെള്ളത്തിലിട്ടു വച്ച് അല്പേനരം കഴിഞ്ഞ് ഈ ഉരുളക്കിഴങ്ങു കൊണ്ട് പാത്രത്തിലെ കറയുള്ളിടത്ത് ഉരയ്ക്കുക. തുരുമ്പ് മാറിക്കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: