ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ പദ്ധതി എസ്റ്റിമേറ്റ് നല്‍കാത്ത വകുപ്പുകളോട് അടിയന്തരമായി നല്കാന് നിര്‍ദേശം നല്കി.വാളയാര്‍ നടുപ്പതി കോളനിയിലേക്ക് ബസ് സര്‍വീസ് തുടങ്ങുന്നതിന് ആര്.റ്റി.ഒ.യുമായി ചര്‍ച്ച നടത്താന്‍ യോഗം തീരുമാനിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. പുതുപ്പരിയാരം പഞ്ചായത്തിലെ മുല്ലക്കര കോളനിയില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വൈദ്യുതി വേലി നിര്‍മിക്കുന്നതിന് വനം വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കും. നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ ചെല്ലന്‍കാവ്-മംഗലത്താന്‍ചള്ള, മലമ്പുഴയിലെ അയ്യപ്പന്‍പൊറ്റ, എന്നിവിടങ്ങളിലെ പദ്ധതി പുരോഗതിയും വിലയിരുത്തി.
ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ വി.കെ. സുരേഷ് കുമാറിന്റെ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: