കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടന്ന കാലിക്കറ്റ് യുണിവേഴ്സിറ്റി എ.സോണ്‍ കലാ മാമാങ്കം അവസാനിക്കുമ്പോള്‍ തുടര്‍ച്ചയായി നാലാം തവണയും 230 പോയിന്റുകള്‍ നേടി ഗവവിക്ടോറിയ പാലക്കാട് കിരീടം നില നിര്‍ത്തി.
ഗീതാനന്ദം,ശോകനാശിനി, കുന്തി, ഗായത്രി, തൂത എന്നി അഞ്ച് വേദികളിലായി, അഞ്ചാം ദിനം അവസാനിച്ചപ്പോള്‍,98 ഇനങ്ങളിലായി അയ്യായിരത്തോളം പ്രതിഭകള്‍ മാറ്റുരച്ചു.
ഗവ വിക്ടോറിയ കോളജ് പാലക്കാട് 230 പോയിന്റോടെ കിരീടം നേടിയപ്പോള്‍ ആതിഥേയരായ ഗവ ചിറ്റൂര്‍ കോളജ് 185 പോയിന്റുമായി രണ്ടാം സ്ഥാനത്തും ,123, പോയിന്റുമായി എം.ഇ.എസ് മണ്ണാര്‍ക്കാട് മുന്നാം സ്ഥാനവും കരസ്ഥമാക്കി.
18 ഇനങ്ങളില്‍ വിക്ടോറിയ കോളജ് ഒന്നാം സ്ഥാനം നേടിയപ്പോള്‍, 14 ഇനങ്ങളിലെ ഒന്നാം സ്ഥാനവുമായി ഗവ ചിറ്റൂര്‍ കോളജും 11 ഇനങ്ങളില്‍ ഒന്നാം സ്ഥാനവുമായി എം.ഇ.എസ് കല്ലടി തൊട്ടു പുറകിലും നിലയുറപ്പിച്ചു.
സമാപന സമ്മേളനം നെന്മാറ എം.എല്‍.എ കെ.ബാബു ഉദ്ഘാടനം ചെയ്തു, ജില്ലാ കളക്ടര്‍ പി.സുരേഷ് ബാബു മുഖ്യ അതിഥിയായി, എന്‍. എം റിജേഷ് അദ്ധ്യക്ഷത വഹിച്ചു, യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗം പ്രഫസര്‍ റിജുലാല്‍, പ്രഫസര്‍ ആനന്ദ് വിശ്വനാഥ് യൂണിയന് ചെയര്‍ പേഴ്സണ്‍ സുജ, സംഘാടക സമിതി ചെയര്മാന്, നീരജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: