15, 16 തിയ്യതികളിലാണ് പ്രദര്‍ശനം നടക്കുക. കോളേജില്‍ നടന്ന് വരുന്ന വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങള്‍, ലാബുകള്‍, ലൈബ്രറി, വകുപ്പുതല നേട്ടങ്ങള്‍, അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും രചനകള്‍, എന്‍സിസി ,എന്‍എസ്എസ്, വിവിധ ക്ലബ്ബുകള്‍ എന്നിവയുടെ പ്രവര്‍ത്തനനേട്ടങ്ങള്‍, അപുര്‍വ്വ ശേഖരങ്ങള്‍ തുടങ്ങി വ്യത്യസ്തമായ കാഴ്ചകള്‍ ഒരുക്കിയാണ് പ്രദര്‍ശനം. ഭാഷകളുടെ ഭൂതവും വര്‍ത്തമാനവും പ്രസക്തിയും വ്യക്തമാക്കുന്ന വൈജ്ഞ്യാനിക വിഭവങ്ങളും ഡോക്യുമെന്ററികളും തയ്യാറാക്കുന്നുണ്ട്.
ഫിലിം പ്രദര്‍ശനം, ബയോ ഡീസല്‍ ഉപയോഗിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന വാഹനം തുടങ്ങിയവയും ശാസത്രയാന്റെ ഭാഗമാവും. കേരള സര്‍ക്കാരിന്റേയും റൂസയുടേയും സഹകരണത്തോടെയാണ് പരിപാടി. സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, പൊതു ജനങ്ങള്‍ തുടങ്ങി എല്ലാവര്ക്കും പ്രദര്‍ശനം കാണാന്‍ അവസരമുണ്ടാവും. സംഘാടക സമിതി ഭാരവാഹികളായി പ്രിന്‍സിപ്പല്‍ ഡോ.ഷീല (ചെയര്‍പേഴ്സണ്‍) ഡോ. ബിനിത (കണ്‍വീനര്‍) പുന്നൂസ് ജേക്കബ്, പ്രെഫ.പ്രസന്ന,രഘു, ഡോ.പി.അബ്ദു, കലാധരന്‍, ഡോ.സന്തോഷ് മഹേഷ് ലാല്‍(വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: