പാലക്കാട:് വേനല്‍ച്ചൂട് തുടങ്ങി, വേനല്ക്കെടുതികളും. അഗ്നിശമന നിലക്കാത്ത ഓട്ടത്തിലാണ്. കാട്ടുതീ മുതല്‍ റോഡപകടം വരെ,വീട് കത്തിയാലും പുല്ലുകത്തിയാലും ഇവര്‍ ഓടിയെത്തണം. വെറുതെ ഓടിയാല്‍ പോര വെള്ളം നിറച്ചോടണം.കുടിക്കാന്‍ വെള്ളമില്ലാത്തിടത്ത് വാഹനങ്ങളില്‍ വെള്ളം നിറക്കാന്‍ പെടാപ്പാട് പെടുകയാണ് അഗ്നിശമനസേന യൂണിറ്റുകള്‍.ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളായ കിഴക്കന്‍മേഖലയിലെ പഞ്ചായത്തുകളിലാണ് വെള്ളത്തിന് കടുത്ത ക്ഷാമം അനുഭവപ്പെയുന്നത്.
പാലക്കാട്ടെ അഗ്നിശമന സേന യൂണിറ്റുകളില്‍ നിലവില്‍ 4500 മുതല്‍7000 ലിറ്റര്‍ വരെ സംഭരണശേഷിയുള്ള നാല് വിധത്തിലുള്ള വാഹനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും മലമ്പുഴ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഫയര്സ്്റ്റേഷന് സമീപത്ത് ഉണ്ടായിരുന്ന ഹൈഡ്രന്റ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. കുടിവെള്ളത്തെ ബാധിക്കുന്നു എന്നായിരുന്നു ആക്ഷേപം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വെള്ളം നല്‍കിയിരുന്നത് കൊടുമ്പിലെ നിതിന്ചന്ദ്രനായിരുന്നു. ഭൂഗര്‍ഭ ജലം അമിതമായി ചൂഷണം ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ വകുപ്പ് അധികൃതര്‍ അതും ഇല്ലാതാക്കി.
വേനല്‍ കടുതത്തതോടെ അഗ്നിബാധയും അപകടങ്ങളുമടക്കം ഒരു ദിവസം ശരാശരി പത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഒരു ദിവസം വേണ്ടത് പതിനായിരം ലിറ്റര്‍ വെള്ളം. ഒരു തീപ്പിടിത്തം അണയ്ക്കാന്‍ ചുരിങ്ങിയത് അറന്നൂറ് ലിറ്റര്‍ വെള്ളം വേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നു. നഗരത്തില്‍ അഗ്നിശമന സേനക്ക് വെള്ളം നിറക്കാനായ് പതിമൂന്ന് ഹൈഡ്രന്റുകളാണുള്ളത്. എന്നാല്‍ കൊപ്പത്തുനിന്നു മാത്രമാണ് ഇപ്പോള്‍ വെള്ളമെടുക്കാന്‍ സാധിക്കുന്നള്ളൂ. മറ്റിടങ്ങളില്‍ മലമ്പുഴവെള്ളം ആവശ്യത്തിനില്ലാത്തതാണ് കാരണം. പാലക്കാട്ടുള്ളത് 55 ജീവനക്കാര്‍. സ്റ്റേഷന് പരിധിയുടെ വിസ്തൃതി കണക്കാക്കിയാല്‍ കുറഞ്ഞത് 15 പേരെങ്കിലും ഇനിയും വേണം. ലീഡിങ്ങ് ഫയര്മാന്മാരുടെ എണ്ണം നാലില്‍ നിന്ന് എട്ടാക്കണം.
ചിറ്റൂര്‍ അഗ്നിശമന വെള്ളത്തിനായി ആശ്രയിക്കുന്നത് വാട്ടര്‍ അതോറിറ്റിയെയാണ.് സേന വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനുള്ള കുടിശ്ശിക രണ്ടു ലക്ഷം.87ല്‍ പ്രവര്‍ത്തനമാരംഭിച്ച സമയത്ത് സൗജന്യമായാണ് വെള്ളം നല്‍കിയിരുന്നതെങ്കിലും പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വാട്ടര്‍ അതോറിറ്റി അതികൃതര്‍ ഇവരോട് ബില്ലടക്കാനാവിശ്യപ്പെടുകായായിരുന്നു. ഒരു വര്‍ഷത്തെ കുടിശ്ശിക ബാക്കിയാണ്.അഗ്നിശമന സേനക്ക് സൗജന്യമായി വെള്ളം നല്‍കണമെന്നിരിക്കെ ഇത്തരം നിലപാട് വകുപ്പിനെ പ്രതിസന്ധിയിലാക്കി. അതിര്‍ത്തി പ്രദേശമായതിനാലും വ്യാപ്തി കൂടുതലായതുകൊണ്ടും ചിറ്റൂരിലെ അഗ്നിശമന യൂണിറ്റിന് ഒരു മാസം ഒന്നരലക്ഷം ലിറ്റര്‍ വെള്ളം ആവിശ്യമായി വരുന്നുണ്ട്.
അഞ്ച് പഞ്ചായത്തുകള്‍ക്ക് ഒരു അഗ്നിശമന സേനയൂണിറ്റ്് എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്.ചിറ്റൂര്‍ യൂണിറ്റിന്റെ അതിര്‍ത്തി ഗോപാലപുരം മുതല്‍ കുമ്പളക്കോട് പാലം വരെയും, പെരുവമ്പ് മുതല്‍ പറമ്പിക്കുളം വരെയുമാണ്. ഇത്രയും വലിയ പ്രദേശത്തിന് ആകെയൊരു യൂണിറ്റ് മാത്രമാണുള്ളത്. ചിറ്റൂര്‍ യൂണിറ്റിന് കീഴില്‍ പതിനേഴ് പഞ്ചായത്തുകളാണുള്ളത്.അഞ്ച് വണ്ടികളാണ് യൂണിറ്റിലുള്ളത്.അതില്‍ രണ്ടെണ്ണം പതിനഞ്ച് വര്‍ഷം പഴക്കമുള്ളതാണ്.
ഏഴ് ഡ്രൈവര്‍മാര്‍ വേണ്ടിടത്ത് ഉള്ളത് അഞ്ചെണ്ണം.സ്റ്റേഷന് ഓഫീസര്‍മാര്‍ സ്ഥാനക്കയറ്റം ലഭിച്ചു പോയതോടെ രണ്ട് ഒഴിവ്് വന്നെങ്കിലും ആ തസ്തിക ഇല്ലാതാക്കി. രണ്ട് ഫയര്മാന്മാരുടെ കുറവുമുണ്ട് . യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ ലീഡിങ് ഫയര്മാന് നാലുപേര്‍ മാത്രമാണുള്ളത്.
പതിനേഴ് പഞ്ചായത്തുള്ളതിനാല് നിലവിലെ ജീവനക്കാര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണ്. അവധി അത്യാവശ്യത്തിനു മാത്രം. ഇവര്‍ക്ക് ഒരു തരത്തിലുള്ള എക്സ്ട്രാ അലവന്‍സും ലഭിക്കുന്നില്ല. ഒരേ സമയത്ത് രണ്ടിടത്ത് അപകടമുണ്ടായാല്‍ ഒന്നു കഴിഞ്ഞ് അടുത്തതിലേക്ക് പോകേണ്ട അവസ്ഥയാണിവിടെ.നാട്ടുകല്ലിലും കൊല്ലങ്കോട്ടും പുതിയ യൂണിറ്റ് തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ജോബി ജേക്കബ് പറഞ്ഞു.നാട്ടുകല്ലില്‍ മുന്‍ എംഎല്‍എ അച്യുതന് കോളേജിന് സമീപത്തായി അഗ്നിശമന സേനാ യൂണിറ്റിനായി 86സെന്റ് സ്ഥലം കണ്ടെത്തിയെങ്കിലും നടപടികള്‍ മന്ദഗതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: