കേരളത്തിന് അവകാശപ്പെട്ട 7.25 ടി എം സി ജലം പൂര്‍ണ്ണമായും വാങ്ങിയെടുക്കുന്നതില്‍ പരാജയപെട്ട സംസ്ഥാന സര്‍ക്കാര്‍ തമിഴ്നാടിനെ കുറ്റപ്പെടുത്തി രക്ഷാപ്പെടുവാന് ശ്രമിക്കുന്ന നട്ടെല്ലില്ലയ്മയാണ് കാണിക്കുന്നത്. പിഎപി കരാര്‍ തന്നെ കേരളത്തിന് ദോഷകരമാണെന്നിരിക്കെ ആ കരാര്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനത്ത് അധികാരത്തിലിരുന്ന ഇരുമുന്നണികളും പരാജയപ്പെട്ടു.
സംസ്ഥാനങ്ങള്‍ക്കകത്തുള്ള ഡാമുകളുടെ നിയന്ത്രണം അതാതു സംസ്ഥാനങ്ങള്ക്കുള്ളതാണെന്ന് കരാറില്‍ വ്യവസ്ഥയുള്ളതിനാല്‍ പറമ്പിക്കുളത്തെ ഷട്ടറിന്റെ നിയന്ത്രണം കേരളം.ഏറ്റെടുക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡണ്ട് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എ.കെ ഓമനക്കുട്ടന് അദ്ധ്യക്ഷനായി.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി പ്രദീപ്കുമാര്‍, ഒബിസി മോര്‍ച്ച സംസ്ഥാന ഖജാന്‍ജി സുധാകരന്, കെ.സി. സുരേഷ്, സി.അംബുജാക്ഷന്, ബാബുഗോപാലപുരം, എം.ശെല്‍വരാജ,് കെ.സി കേശവന്, മണികണ്ഠന്,കെ വിജയകുമാര്‍, കെ.ആര്.ദാമോധരന്, ജി.പ്രഭാകരന്, പി ബി പ്രമോദ്, സി.എസ് മണി, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: