പാലക്കാട് പാമ്പാംപള്ളം സ്വദേശിനി രാജലക്ഷ്മി സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്.
പരാതിക്കാരിയുടെ കാര്‍ഡ് മുന്ഗണനാവിഭാഗത്തിലുള്ളതാണെന്നും റേഷന്‍കാര്‍ഡില്‍ ഇക്കാര്യം രേഖപ്പെടുത്തിയപ്പോള്‍ പിഴവ് സംഭവിച്ചതാണെന്നും കമ്മീഷന് കണ്ടെത്തി. പാലക്കാട് ജില്ലാ സപ്ലൈ ഓഫീസര്‍ക്കാണ് ഉത്തരവ് നല്‍കിയത്.
തന്നെ വിമുക്തഭടന് ആക്കിയതുകാരണം വാര്ധക്യകാലപെന്ഷന് പോലും നിഷേധിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. നേരത്തെ ലഭിച്ചിരുന്ന ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുന്നുമില്ല. റേഷന്‍കാര്‍ഡ് തയ്യാറാക്കിയ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന് സംഭവിച്ച പിഴവാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കമ്മീഷനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: