നെടുമ്പാശ്ശേരി: കുടുംബാംഗങ്ങളെ നാട്ടിലേക്ക് യാത്രയാക്കാന്‍ റദ്ദാക്കിയ ടിക്കറ്റുമായി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലിനകത്ത് കടന്ന സൗദി പൗരന് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. അല്‍ ഖലീഫ ഷെയ്ക് ഹസന് (45) ആണ് പിടിയിലായത്. കേരള സന്ദര്‍ശനത്തിനായി ഭാര്യയും മക്കളും അടങ്ങുന്ന ആറംഗ സംഘമാണ് ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ എത്തിയത്.
ഇന്നലെ നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇതിനിടെ തന്റെ മറ്റൊരു ബന്ധു ബാംഗ്ലൂരില്‍ ചികിത്സയ്ക്ക് വരുന്നതറിഞ്ഞ് ഷെയ്ക് ഹസന് തന്റെ ദമാമിലേക്കുള്ള ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് ബാംഗ്ലൂരിലേക്ക് മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ കുടുംബാംഗങ്ങളെ ദമാമിലേക്ക് യാത്രയാക്കാന്‍ എത്തിയ ഷെയ്ക് ഹസന് റദ്ദാക്കിയ ചെയ്ത ടിക്കറ്റില്‍ അന്താരാഷ്ട്ര ടെര്‍മിനലിനകത്ത് പ്രവേശിക്കുകയായിരുന്നു. ആറ് പേരുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ആയതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഇത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
കുടുംബാംഗങ്ങളെ യാത്രയാക്കിയ ശേഷം ആഭ്യന്തര ടെര്‍മിനലിലേക്ക് പോകാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് കാന്‍സല്‍ ചെയ്ത ടിക്കറ്റിലാണ് അകത്തേക്ക് പ്രവേശിച്ചതെന്ന് വ്യക്തമായത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആഭ്യന്തര അന്താരാഷ്ട്ര ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം തടഞ്ഞിരിക്കുകയാണ്. അത്കൊണ്ട് യാത്രക്കാരെ മാത്രമാണ് ഇപ്പോള്‍ ടെര്മിനലിനകത്തേക്ക് കടത്തിവിടുന്നത്. ഈ സാഹചര്യത്തിലാണ് പുറപ്പെടല്‍ ഭാഗത്തുകൂടെ അകത്തേക്ക് പോയ ആള് മടങ്ങി വന്നപ്പോള്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. തനിക്ക് അബദ്ധം പിണഞ്ഞതാണെന്നും ഷെയ്ക് ഹസന് വ്യക്തമാക്കി. നെടുമ്പാശ്ശേരി പോലീസിന് കൈമാറിയ ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി ജാമ്യം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: