ഏഴയില്‍ തോഴനുമായി അറിയപ്പെടുന്ന എം ജി ആര്‍ന്റെ 101-ാം ജന്മദിനം ഇന്ന് തമിഴ്നാടിനോടൊപ്പം പാലക്കാട്ടുകാരും ആഘോഷിക്കും.
പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വടവന്നൂരില്‍ എം ജി ആര്‍ന്റെ പഴയ വീടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുയാണ്. പിതാവിന്റെ ജോലി സംബന്ധമായി ശ്രീലങ്കയില്‍ ഉള്ളപ്പോഴാണ് എം ജി ആറിനെ പ്രസവിച്ചതെന്നും പിന്നീട് അമ്മയുടെ വീടായ പാലക്കാട് വടവന്നൂര്‍ മരുതൂര്‍ വീട്ടില്‍ തിരിച്ചെത്തിയെന്നുമാണ് ചരിത്രം.
ഒന്നാം ലോകമഹായുദ്ധകാലത്ത് കടുത്ത ദാരിദ്യത്താല്‍ കുടുംബം മറുനാട്ടിലേക്ക് പാലായനം ചെയ്തതായും പറയുന്നു. വടവന്നൂര്‍ മന്ദം നായര്തറ ക്ഷേത്രത്തിന് സമീപത്തായാണ് രക്ഷിതാക്കളായ മേലേകത്ത് ഗോപാലമേനോനുംസത്യഭാമയും ഇവരോടൊപ്പം ജേഷ്ടനായ ചക്രപാണിയും താമസിച്ചിരുന്നത്.
ശ്രീലങ്കയില്‍ നിന്നു തിരിച്ചെത്തിയ കുടുംബം പിന്നീട് മദിരാശിയിലേക്ക് പോയി. സഹോദരന് ചക്രപാണിയോടൊപ്പം എംജിആര്‍ നാടകട്രൂപ്പില് ചേര്‍ന്ന് സഹായിയായി പ്രവര്‍ത്തിച്ചു. 19-ാം വയസ്സില്‍ സതിലീലാവതി എന്ന സിനിമയില്‍ ചെറിയ വേഷത്തില്‍ മുഖം കാണിച്ചു. 23 വയസ്സോടെയാണ് എംജിആര്‍ സിനിമയില്‍ സജീവമായത്.
30 സെന്റ സ്ഥലത്തുള്ള വടവന്നൂര്‍ മരുതൂര്‍ സത്യവിലാസം എന്ന മണ്‍വീട് നിലനിര്‍ത്തുകയാണ് പുതുതലമറ. രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന് ഭരണസാരഥ്യം നല്കിയ പ്രിയശിഷ്യന് സെയ്ദാ പേട്ട ദുരൈ സ്വാമിയാണ് വീട് പുനരുദ്ദരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: