ലളിതമായ ശൈലിയും സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയും. ‘ആടിനെ’ ജനപ്രിയമാക്കുന്ന പ്രധാനകാരണങ്ങള്‍ ഇതുരണ്ടുമാണ്. ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ആട്-2. ഒന്നാം ഭാഗം തിയറ്ററുകളില്‍ വിജയിച്ചില്ലെങ്കിലും രണ്ടാം ഭാഗം പണംവാരുക തന്നെയാണ്. നിറഞ്ഞ സദസ്സിലാണ് ഓരോ പ്രദര്‍ശനവും നടക്കുന്നത്.
ജയസൂര്യ അവതരിപ്പിക്കുന്ന ഷാജിപാപ്പനെ കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗത്തിന്റെയും കഥ. വലിയ ചിന്തയും ബുദ്ധിജീവി ജാഡകളുമൊന്നുമില്ലെങ്കില് രണ്ടുമണിക്കൂര്‍ മുഷിയാതെ കാണാന്‍പറ്റുന്ന സിനിമയാണിതെന്നതില് സംശയമില്ല. സിനിമ കണ്ടിറങ്ങുന്നവരുടെ പിരിമുറുക്കമില്ലാത്ത ഭാവവും മുഖവും അതിനു തെളിവു നല്കുന്നു.
സുഹൃത്തുക്കള്‍ക്ക് വേണ്ടി മരിക്കാനും തയാറാവുന്ന ഷാജിപാപ്പന് സിനിമയിലുടനീളം നിറഞ്ഞു നില്ക്കുന്നു. സ്ത്രീകളോടുള്ള ഷാജിപാപ്പന്റെ സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നു മാത്രം. ഡബിള്‍ സൈഡ് കാവിമുണ്ടും ബുള്ളറ്റും ഒപ്പം അല്പം കുടുംബ പ്രാരാബ്ധങ്ങളും പാപ്പനെ വ്യത്യസ്തനാക്കുന്നു. പാപ്പന്റെ സംഘത്തിലെ അംഗങ്ങളെല്ലാം ഈ ഭാഗത്തും മണ്ടത്തരങ്ങളുമായാണ് മുന്നേറുന്നത്. ആദ്യ ഭാഗത്തിലുള്ള സര്‍ബത്ത് ഷമീറും (വിജയ് ബാബു,) സാത്താന് സേവ്യര്‍ (സണ്ണി വെയ്ന്‍), ഡ്യൂഡ് (വിനായകന്), പി.പി. ശശി (ഇന്ദ്രന്‍സ്), കഞ്ചാവ് സോമന് (സുധി കോപ്പ), ബാറ്ററി സൈമണ്‍ (ബിജുക്കുട്ടന്) തുടങ്ങിയവര്‍ ഈ ചിത്രത്തിലുമുണ്ട്.
അറയ്ക്കല്‍ അബുവും, സച്ചിന് ക്ലീറ്റസും, ലോലും നിറഞ്ഞു നില്‍ക്കുകയാണ്. പുതിയ ചില കഥാപാത്രങ്ങളും പശ്ചാത്തലങ്ങളും അതിലേറെ പുതിയ പ്രശ്നങ്ങളുമാണ് ആട്-2 വിനെ വ്യത്യസ്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: