ബംഗളൂരു: മുന്‍ ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡിന്റെയും സുനില്‍ ജോഷിയുടെയും മക്കള്‍ സെഞ്ചുറിയടിച്ച മത്സരത്തില്‍ മല്ല്യ അതിഥി ഇന്റര്‍ നാഷണല്‍ സ്കൂള്‍ വിജയം നേടി. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് അണ്ടര്‍ 14 ടൂര്‍ണമെന്റില്‍ അവര്‍ 412 റണ്‍സിന് വിവേകാനന്ദ സ്കൂളിനെ തോല്‍പ്പിച്ചു.
ദ്രാവിഡിന്റെ മകന് സമിത് 150 റണ്‍സ് നേടിയപ്പോള്‍ സുനില്‍ ജോഷിയുടെ മകന് ആര്യന് 154 റണ്‍സ് നേടി ടോപ്പ് സ്കോററായി. ഈ സെഞ്ചുറികളുടെ മികവില്‍ മല്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ 50 ഓവറില്‍ അഞ്ചുവിക്കറ്റിന് 500 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ വിവേകാനന്ദ സ്കൂള്‍ 88 റണ്‍സിന് ഓള് ഔട്ടായി.
സമിത് ഇതാദ്യമായയല്ല സെഞ്ചുറി നേടുന്നത്. ടൈഗര്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗളൂരു യുണൈറ്റഡ് ക്ലബ്ബിനായി കളിച്ച സമിത് ഫ്രാങ്ക് ആന്റണി പബ്ളിക്ക് സ്കൂളിനെതിരായ മത്സരത്തില്‍ 125 റണ്‍സ് നേടിയിട്ടുണ്ട്. 2015 സെപ്റ്റംബറില്‍ നടന്ന ഗോപാലന് ക്രിക്കറ്റ് (അണ്ടര്‍ -12) ടൂര്‍ണമെന്റില്‍ മികച്ച ബാറ്റ്സ്മാനായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: