ചിറ്റൂര്‍: മൂലത്തറയില്‍ നിന്ന് ഇടതുകനാല്‍ വഴിയുള്ള ജലവിതരണം കാര്യക്ഷമമാകുന്നില്ലെനാനരോപിച്ച് കര്‍ഷകര്‍ ജലവിഭവവകുപ്പ് ഓഫീസിലെത്തി.
പെരുമാട്ടി, പട്ടഞ്ചേരി, പല്ലശ്ശന, കൊടുമ്പ്, വടവന്നൂര്‍, തേങ്കുറുശ്ശി, പൊല്‍പ്പുള്ളി, പുതുനഗരം, കൊടുവായൂര്‍ എന്നീ പഞ്ചായത്തുകളിലെ 200ലധികം കര്‍ഷകരാണ് പ്രതിഷേധവുമായി ചെറുകിട ജലവിഭവവകുപ്പ് ഓഫീസിലെത്തിയത്.
മൂലത്തറയില്‍ നിന്ന് തുറന്നുവിടുന്ന വെള്ളം വാലറ്റ പ്രദേശങ്ങളില്‍ എത്താത്തതിനാല്‍ പതിനായിരെ ഏക്കറോളം കൃഷി ഉണക്കുഭീഷണിയിലാണെന്ന് കര്‍ഷകര്‍ പറഞ്ഞു.
കനാല്‍ തുടങ്ങുന്ന ഭാഗത്തുള്ളവര്‍ ഷട്ടര്‍ തുറന്ന് വെള്ളം കൊണ്ടു പോകുന്നതുകൊണ്ടാണ് വാലറ്റ പ്രദേശങ്ങളില്‍ വെള്ളമെത്താത്തതെന്നും ഇവര്‍ ആരോപിച്ചു. പ്രതിഷേധം ഉപരോധമായപ്പോള് ചിറ്റൂര്‍ പോലീസ് സ്ഥലത്തെത്തി. എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ എ.എസ്.സുധീറുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കമ്പാലത്തറ ഏരിയില്‍ നിന്നും തുറന്നുവിട്ട വെള്ളം സബ് ഡിവിഷനിലെ നാല് ഭാഗങ്ങളിലേക്കും നിശ്ചിത ദിവസങ്ങളില്‍ വിതരണം ചെയ്യാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: