വാളയാര്‍: ദേശീയപാതയില്‍ ആലാമരത്ത് ഗതാഗത കുരുക്കുണ്ടാക്കിയ കിന്‍ഫ്ര പദ്ധതിക്കുള്ള പൈപ്പു ലോഡുകള്‍ ഇറക്കാന്‍ ജില്ലാ പോലീസ് മേധാവി അനുവാദം നല്കി.
കോടതി ഉത്തരവുണ്ടാകുന്നതുവരെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്നും ജില്ലാ പൊലീസ് മേധാവി പ്രദീഷ്കുമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കിന്‍ഫ്ര പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതി ചെയര്മാന് ജി. ശിവരാജന്, കണ്‍വീനര്‍ ബോബന്മാട്ടുമന്ത, എ.സി. സിദ്ധാര്ത്ഥന് എന്നിവരുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് പൊലീസ് അനുമതി നല്‍കിയത്.
നടപടി. അഞ്ചു ദിവസത്തിലേറയായി ആലാമരത്ത് നിര്‍ത്തിയിട്ട ഏഴു ലോറികളിലെ പൈപ്പ് ലോഡുകള്‍ ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. കൊല്‍ക്കത്തയില്‍ നിന്ന് 22 ലോഡ് പൈപ്പുകള്‍ ഇവിടേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ 30നു സമരസമിതി ലോറികള്‍ തടഞ്ഞത് ഇതോടെ ഇവ തിരിച്ചുപോയെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: