ഓരോ പുതുവര്‍ഷവും വരുമ്പോള്‍ കാര്‍ കമ്പനികള്‍ പുതിയ മോഡലുമായി രംഗത്ത് വരും. ലുക്കിലും ഡിസൈനിലുമെല്ലാം ആ മാറ്റം കാണാനാകും. പുതുവര്‍ഷത്തില്‍ പുതിയ കാര്‍ എന്ന ആശയത്തില്‍ വാഹന പ്രേമികളെ ആകര്‍ഷിക്കാനാണ് ഈശ്രമം. മാരുതി സുസുക്കിയാണ് അവരുടെ ജനപ്രിയ കാറായ സ്വിഫ്റ്റിന്റെ പുതുവര്‍ഷപ്പതിപ്പ് ഇറക്കുന്നത്. സ്വിഫ്റ്റിന്റെ മൂന്നാം തലമുറ മോഡല്‍ ആയിരിക്കും പുതുവര്‍ഷപ്പതിപ്പ്.
2005ല്‍ നിരത്തിലെത്തിയ സ്വിഫ്റ്റ് ചുരുങ്ങിയ കാലം കൊണ്ടാണ് ജനഹൃദയങ്ങളില്‍ ഇടംപിടിച്ചത്. 13 ലക്ഷത്തിലധികം കാറുകള്‍ വിറ്റഴിച്ച് നിരത്തില്‍ സ്വിഫ്റ്റ് രാജാവായി വാണു. ഇതിനിടെയാണ് രാജ്യാന്തര വിപണിയില്‍ ക്ലിക്കായ സ്വിഫ്റ്റിനെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഇണങ്ങും വിധം പുതുവര്‍ഷത്തില്‍ അവതരിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ പുതിയ സ്വിഫ്റ്റ് എത്തുമെന്നാണ് പ്രതീക്ഷ. പഴയ സ്വിഫ്റ്റിനെ പിന്‍വലിച്ചുകൊണ്ടാണ് പുതിയ സ്വിഫ്റ്റ് അവതരിപ്പിക്കുക.
പുറം മോടിയില്‍ മാത്രമല്ല വ്യത്യാസമുണ്ടാവുക. ഇന്റീരിയറിലും വലിയ മാറ്റങ്ങളുണ്ടാകും. എഞ്ചിനിലും വ്യത്യാസം കാണും. ബലേനൊ ആര്‍എസിലൂടെ എത്തിയ 1 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനായിരിക്കും കാറിലുണ്ടാവുക. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനും പുതിയ സ്വിഫ്റ്റിലുണ്ടാകും. 4.7 ലക്ഷം മുതല്‍ 6.6 ലക്ഷം വരെയാണ് പെട്രോള്‍ പതിപ്പിന്റെ പ്രതീക്ഷിത വില. ഡീസല്‍ പതിപ്പിന് 5.80 ലക്ഷം മുതല്‍ 7.55 ലക്ഷം രൂപവരൈയുമായിരിക്കും.
5 സ്പീഡ് മാന്വല്‍, എഎംടി ട്രാന്‍സ്മിഷനാണ്. 87 പിഎസ് കരുത്തില്‍ 115 എന്‍എം ടോര്‍ക്ക് നല്‍കുന്നതാണ് പെട്രോള്‍ എഞ്ചിന്. ഡീസല്‍ എഞ്ചിന് 78 പിഎസ് കരുത്തും 190 എന്‍എം ടോര്‍ക്കുമേകും. 22 കിലോമീറ്റര്‍ വരെയാണ് പെട്രോള്‍ പതിപ്പിന് മൈലേജ്. ഡീസലിനിത് 27 കിലോമീറ്റര്‍ വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: