നഗരപരിധിയിലെ ഓട്ടോറിക്ഷകള്‍ക്ക് മഞ്ഞ നിറവും അംഗീകൃത സ്റ്റിക്കറും നല്‍കുന്നത് പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കാനാണെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്.
നഗരത്തില്‍ ഓടുന്ന ചില ഓട്ടോറിക്ഷകളെ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. യഥാര്‍ത്ഥ നമ്പര്‍ പതിക്കാതെ ഓടുന്ന ഓട്ടോറിക്ഷക്കാരണ് കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അടക്കം ഇത്തരം പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നുണ്ട്.
നഗരത്തിലുള്ള 2800 ഓളം ഓട്ടോറിക്ഷകളുടെ പരിശോധന പൂര്‍ത്തിയായി വരികയാണ്. മഞ്ഞ പെയിന്റടിച്ച് വരുന്ന വാഹനങ്ങള്‍ക്ക് പരിശോധനക്ക് ശേഷം സ്റ്റിക്കര്‍ നല്കുന്ന ഉത്തരവാദിത്വം മാത്രമാണ് നഗരസഭ ഏറ്റെടുത്തിട്ടുള്ളത്. ഓട്ടോ സ്റ്റാന്റുകളുടെ അടിസ്ഥാന സൗകര്യ വികസനം അടുത്ത ഘട്ടത്തില്‍ നടപ്പാക്കി തുടങ്ങുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: