പാലക്കാട്:ഭാരതീയ മസ്ദൂര്‍ സംഘം കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ അമ്പതാം വാര്ഷികത്തോടനുബന്ധിത്തുള്ള ജില്ലാ സമ്മേളനം പട്ടാമ്പിയില്‍ ആറ്,ഏഴ് തിയ്യതികളിലായി നടക്കും.
ആറാം തിയ്യതി പള്ളിപ്പുറം നിളാ ജംങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം മേലെപട്ടാമ്പിയില്‍ അവസാനിക്കും.അഞ്ച് മണിക്ക് തുടങ്ങുന്ന പൊതു സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും.ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.എം.നാരായണന് അധ്യക്ഷത വഹിക്കും.
ഏഴിന് പട്ടാമ്പി ചിത്രാ ഓഡിറ്റോറിയത്തില്‍ ജില്ലാ അധ്യക്ഷന്‍ ടി.എം.നാരായണ്‍ജി പതാക ഉയര്‍ത്തും.പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഗംഗാധരന്,ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്,സംസ്ഥാന സെക്രട്ടറി ആര്.രഘുരാജ്,പട്ടാമ്പി മേഖല സെക്രട്ടറി യു.പി.രാമദാസ്,ആര്‍എസ്എസ് പാലക്കാട് വിഭാഗ് കാര്യവാഹ് എം.ബി.മുകുന്ദന് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: