മണ്ണാര്‍ക്കാട്: സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രമേയം അവതരിപ്പിച്ചതില്‍ പി.കെ.ശശി എംഎല്‍എക്ക് എതിരെ രൂക്ഷ വിമര്‍ശനം.ഏകാതിപത്യ ഭരണമാണ് എംഎല്‍എ നടത്തുന്നതെന്നാണ് ആരോപണം.
പാര്‍ട്ടിക്ക് പ്രാമുഖ്യം കല്‍പ്പിക്കാതെ വ്യക്തിക്ക് പ്രാധാന്യം നല്‍കുന്നത് പാര്‍ട്ടിയുടെ അന്തസിന്് ചേര്‍ന്നതല്ലെന്നും, പാര്‍ട്ടിയുടെ ജില്ലാതല കാര്യങ്ങളില്‍ നോക്കുകുത്തിയാവുകയും മറ്റ് കാര്യങ്ങളില്‍ ഒറ്റയാള്‍ പട്ടാളമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനെചൊല്ലിയാണ് പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. വി.എസ് അച്യുതാനന്ദനെ പാര്‍ട്ടിയുടെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതെ ഒഴിവാക്കിയതിനെ പാര്‍ട്ടിക്കുള്ളില്‍ വി.എസ് പക്ഷം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വി.എസ്് ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെന്നും അത്തരത്തിലുള്ള ഒരു വിഭാഗീയത ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
എം.ഹംസ, ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്, എന്‍. എന്‍.കൃഷ്ണദാസ് എന്നിവര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ പ്രമേയത്തില്‍ ഉയര്‍ന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അഭിപ്രായ വ്യത്യാസവും, ചേരിതിരിവും ചര്‍ച്ചചെയ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: