കൊച്ചിയിലെ കൊതുക് എന്നവിശേഷണം ഇപ്പോള്‍ പ്രസിദ്ധമാണ്. കൊതുകില്ലാതെ കൊച്ചിക്ക് ജീവിക്കാനാവില്ലെന്നുപോലും പറയുന്നത് തമാശയെക്കാള്‍ വലിയ സത്യമാണ്. തങ്ങളുടെ നാട്ടില്‍ കൊതുകേ ഇല്ലെന്നു പറയുന്നവരുടെ മുഖത്തുനോക്കി അതിശയം കൂറുകയാണ് കൊച്ചിക്കാര്.
‘വര്‍ഷങ്ങളായി കൊച്ചിയുടെ കൊതുകനുഭവം തരുന്ന നീറുന്ന പ്രശ്നങ്ങള്‍ കോര്പ്പറേഷന് കണ്ടില്ലെന്നു നടിക്കുകയാണ്. ഇതിനു മുന്‍പ് പതിറ്റാണ്ടുകള്‍ കോര്പ്പറേഷന് ഭരിച്ച ഇടതന്മാര് കൊതുകുശല്യത്തെക്കുറിച്ചു പറയുമ്പോള്‍ വല്ലാതെ ചിരിതോന്നും.
മാലിന്യവും കെട്ടിക്കിടക്കുന്ന വെള്ളവും ഒഴുക്കുനിലച്ച കാനകളും മറ്റും കൊതുകിന്റെ കുടിയിരുപ്പു കേന്ദ്രങ്ങളാണ്. മുമ്പത്തെക്കാള്‍ അധികമാണ് ഇന്ന് കൊതുകു കടിയേറ്റുണ്ടാകുന്ന രോഗങ്ങള്‍. പലതരത്തിലുള്ള കൊതുകുകളാണ് കൊച്ചിയെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. ചില പൊടിക്കൊതുകുകള് കുത്തിയാല്‍ നീണ്ടുനില്‍ക്കുന്ന ചൊറിച്ചിലാണ്. എല്ലാത്തരംകൊതുകുകളേയും പൊതുവെ വിഷക്കൊതുകുകള് എന്നാണ് കൊച്ചിക്കാര് പറയുന്നത്.
വിദേശികള്‍ക്ക് കൊച്ചി ചിലപ്പോഴെങ്കിലും അപ്രിയമാക്കുന്നത് കൊതുകാണ്. കൊതുകു കുത്തി ശരീരം മുഴുവന്‍ ചൊറിച്ചിലും പാടുമായി ആശുപത്രിയില്‍ അഭയംതേടുന്ന വിദേശിയരുടെ ചിത്രങ്ങള്‍ പത്രമാധ്യമങ്ങളില്‍ ചിലപ്പോള്‍ കാണാറുണ്ട്. കൊതുകിനെക്കുറിച്ചു പരാതി പറയുമ്പോള്‍ കൊതുകുതിരിയുണ്ടല്ലോ എന്നാണുത്തരം. കൊതുകുതിരിയുടെ പേരില്‍ ലക്ഷക്കണക്കിനു രൂപയുടെ കച്ചവടമാണ് കൊച്ചിയില്‍ പൊടിപൊടിക്കുന്നത്. കൊച്ചിയില്‍ മുട്ടില്ലാതെ നടക്കുന്നത് കൊതുകുതിരി കച്ചവടമാണ്. കൊതുകിനെ നിലനിര്‍ത്തി കൊതുകുതിരിക്കച്ചവടം വന്‍തോതില്‍ നടക്കുന്നതിന്റെ ഗുണഭോക്താക്കളാണോ കൊച്ചി കോര്പ്പറേഷന് എന്നുപോലും ജനം സംശയിക്കുന്നില്ലേയെന്നും വിചാരിക്കണം.
കൊതുകിനുവേണ്ടിയും ഒരു കോര്‍പ്പറേഷനോ.കൊതുകു നിവാരണത്തില്‍ എന്നല്ല പൊതുകാര്യങ്ങളിലൊന്നിലും താല്‍പ്പര്യമില്ലാത്ത തികച്ചും ജനവിരുദ്ധ സ്ഥാപനമായിതീര്ന്നിരിക്കുകയാണ് കൊച്ചി കോര്പ്പറേഷന്. ഭരണപക്ഷവും പ്രതിപക്ഷവും ജനവിരുദ്ധതയില്‍ ഒരുപോലെ തന്നെ. രാഷ്ട്രീയപ്പേക്കൂത്തില് വെറുതെ ആളാകാനും അഴിമതി നടത്താനും അവസരം ഉണ്ടാക്കുന്നതില്‍ കവിഞ്ഞ് കോര്‍പ്പറേഷനെക്കൊണ്ട് കാര്യമൊന്നുമില്ല. ജനങ്ങള്‍ക്കു ബാധ്യതയായ ഈ കോര്പ്പറേഷന് ഉളളതില്‍ ഭേദം ഇല്ലാതിരിക്കുന്നതാണ് അഭികാമ്യമെന്ന് ആര്ക്കാണുതോന്നാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: