ആലുവ: ആലുവ-മൂന്നാര്‍ ദേശസാല്‍കൃത റോഡില്‍ ഗതാഗത കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ടാറിങ് നിര്‍ത്തിവെപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്കാണ് തോട്ടുമുഖം ഭാഗത്ത് അരകിലോമീറ്റര്‍ ദൂരത്തില്‍ ടാറിങ് ആരംഭിച്ചത്. ഒരു വശത്തുകൂടെ മാത്രം വാഹനങ്ങള്‍ കടത്തി വിട്ട് ടാറിങ് പൂര്‍ത്തീകരിക്കാനാണ് അധികൃതര്‍ ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍, ഏറെ തിരക്കുള്ള റോഡായ ഇവിടെ വാഹനങ്ങളുടെ ബാഹുല്യം മൂലം ഒരു വരിയിലൂടെ ഗതാഗതം നിയന്ത്രിക്കല്‍ എളുപ്പമായില്ല. രാവിലെ എട്ടരയായപ്പോഴേക്കും വാഹനങ്ങള്‍ കൂടി കുരുക്ക് രൂക്ഷമായി. രോഗികളുമായി വന്ന വാഹനങ്ങള്‍ വരെ മണിക്കൂറുകളോളം കുരുക്കില്‍പ്പെട്ടു. തുടര്‍ന്ന് സ്ഥലത്തെത്തിയ ട്രാഫിക് എസ്ഐ കെ.ടി.എം. കബീര്‍ ഗതാഗതം നിയന്ത്രിക്കാന്‍ ശ്രമിച്ചു. എന്നാല്‍, കുരുക്ക് രൂക്ഷമായതോടെ അദ്ദേഹം ടാറിങ് നിര്‍ത്തിവപ്പിക്കുകയും രാത്രിയില്‍ പണി തുടരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: