ചിറ്റൂര്‍: കേരളോത്സവം നടത്തി മാസങ്ങള്‍ പിന്നിട്ടിട്ടും കണക്കുകള്‍ ബോധ്യപ്പെടുത്താത്തതിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം.
നഗരസഭ കേരളോത്സവം കഴിഞ്ഞ് 4 മാസം പിന്നിട്ടിട്ടും ചിലവ്കണക്കുകള്‍ ബന്ധപ്പെട്ട കമ്മിറ്റി ഇതുവരെ കൗണ്‍സിലില്‍ വയ്ക്കാത്തതിനെതിരെ ചിറ്റൂര്‍ തത്തമംഗലം നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷ അംഗങ്ങള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ഇതിനു മുമ്പും പല തവണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കണക്കുകള്‍ ബോധ്യപ്പെടുത്താന്‍ തയ്യാറായിട്ടില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ നേത്യത്വത്തിലായിരുന്നു സംഘടിപ്പിച്ചത്.ഇതിനെതിരെ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കണക്ക് ബോധ്യപ്പെടുത്താന്‍ തയാറാവത്തതിനെതിരെയാണ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.
നഗരസഭയുടെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളില്‍ നിന്ന് നഗരസഭ ആരോഗ്യ വകുപ്പ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയിട്ടും ഹോട്ടലുകളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറാവണമെന്നും കൗണ്‍സിലര്‍ മുകേഷ് ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് ദിവസം മുന്‍പ് ചിറ്റൂര്‍ തത്തമംഗലം എന്നിവടങ്ങളിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തിട്ടും പേരിനു മാത്രം നടപടി സ്വീകരിച്ച് ഒഴിവാക്കുകയായിരുന്നു. ഇതേ കുറിച്ച് തിരക്കിയപ്പോള്‍ കൗണ്‍സില്‍ തിരുമാനപ്രകാരമാണ് നടപടിയെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്. ഇത് ചോദ്യം ചെയ്തതോടെ ഇനി മുതല്‍ വീഴ്ച്ച സംഭവിച്ചതായും ഇനി മുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജീവനക്കാര്‍ അറിയിച്ചു.
തത്തമംഗലം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കണമെന്നും കെ.മധു ആവശ്യപ്പെട്ടു.നഗരസഭാ ചെയര്മാന് ടി.എസ്.തിരുവെങ്കിടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എ.ഷീബ, സ്വാമിനാഥന്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: