ആലുവ: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന മുന്‍ എഎസ്ഐ പിടിയില്‍. കോതമംഗലം അയരൂര്പാടം ചിറ്റേത്തുകുടി വീട്ടില്‍ മുഹമ്മദ് മക്കാര്‍ (55)നെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ആലുവ പോലീസ് പിടികൂടിയത്.
മുക്കുപണ്ടക്കേസിലായതോടെയാണ് ഇയാള്‍ക്ക് ജോലി നഷ്ടമായത്. മുക്കുപണ്ടം പണയപ്പെടുത്തിയതിന് ആലുവയിലും കോതമംഗലത്തും കേസുകളുണ്ട്.
ജില്ലാ പോലീസ് വായ്പാ സഹകരണ സംഘത്തില്‍ 74 ഗ്രാം മുക്കുപണ്ടം നല്കി രണ്ടര ലക്ഷം രൂപയും ജില്ലാ സഹകരണ ബാങ്കിന്റെ കോതമംഗലം ശാഖയില്‍ നിന്നും നാല് ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു.
തട്ടിപ്പ് കഥകള്‍ പുറത്തായതോടെ മെഡിക്കല്‍ അവധിയിലായിരുന്ന എഎസ്ഐ സസ്പെന്‍ഷനിലായി. പിന്നീട് പി.എന്‍. ഉണ്ണിരാജന് റൂറല്‍ എസ്പിയായിരിക്കെ സര്‍വ്വീസില്‍ നിന്നും പുറത്താക്കി. ഇതിനിടയിലാണ് ആലുവയിലെ കേസിലും ഇയാള്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: