വൈപ്പിന്‍: അനധികൃതമായി കടലില്‍ രാത്രി മത്സ്യബന്ധനം നടത്തുന്ന പേഴ്സീന്‍ ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന് അസി. ഡയറക്ടര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയന്റെ പരാതി ലഭിച്ച സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും അസി.ഡയറക്ടര്‍ വ്യക്തമാക്കി. ഇപ്പോള്‍ പേഴ്സീന്‍ ബോട്ടുകള്‍ പോകുന്ന സീസണ് അല്ലെങ്കിലും കൊച്ചി മേഖലയില്‍ നിന്നും ഒന്നോ രണ്ടോ ബോട്ടുകള്‍ പോകുന്നുണ്ട്. മത്സ്യ ലഭ്യത കുറഞ്ഞു വരുന്നതിനാല്‍ രാത്രി കാലങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് നിര്‍ദ്ദേശമുള്ളതാണ്. ഇത് ലംഘിച്ചാണ് ഇവര്‍ മത്സ്യബന്ധനത്തിനു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: