കളമശേരി: ഏലൂര്‍ ചൗക്ക-ചേരാനല്ലൂര്‍ പാലം നിര്‍മ്മിക്കാന്‍ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി അറിയിച്ചു. തുക അനുവദിച്ചിട്ടും സുരക്ഷാ പാലം നിര്‍മ്മിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഏലൂര്‍ നഗരസഭ കൗണ്‍സിലര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനം കോടതിയെ അറിയിച്ചിരിക്കുന്നത്. 2016 ജനുവരി 29ന് ഭരണാനുമതിയും ഫെബ്രുവരി 11 ന് സാങ്കേതികാനുമതിയും ലഭിച്ചിട്ടുള്ള പദ്ധതിയാണ്. ഏലൂര്‍ നഗരസഭ കൗണ്‍സിലര്‍ പി.എം അബൂബക്കറാണ് ഹൈക്കോടതിയെ സമീപിച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബഞ്ച് കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന് വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി നേരിട്ട് ഹാജരായാണ് നിലപാട് അറിയിച്ചത്. പാലത്തിന്റെ ഡിസൈന്‍ മാറ്റില്ലെന്നും നിര്‍മ്മാണം ഉടനെ ആരംഭിക്കുമെന്നും സ്റ്റേറ്റ് അറ്റോര്‍ണി ഹൈക്കോടതിയെ അറിയിച്ചു. ജനുവരി ആദ്യ ആഴ്ചയില്‍ കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: